എഡിറ്റര്‍
എഡിറ്റര്‍
ഫോര്‍മുല വണ്‍: റെയ്‌ക്കോണന് ആദ്യജയം
എഡിറ്റര്‍
Monday 18th March 2013 12:30am

മെല്‍ബണ്‍: ഫോര്‍മുല വണ്‍ സീസണിന്റെ തുടക്കമല്‍സരത്തില്‍ ലോട്ടസ് ഡ്രൈവര്‍ കിമി റെയ്‌ക്കോണന് അവിശ്വസനീയ ജയം.

Ads By Google

ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രിയില്‍ പോള്‍ പൊസിഷനില്‍ മല്‍സരം തുടങ്ങിയ ഈ ഹാട്രിക് ചാംപ്യന്‍, റെഡ് ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റലിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.

റെയ്‌ക്കോണന്‍ ഫെറാറിയുടെ ഫെര്‍ണാണ്ടോ അലൊന്‍സോയെ രണ്ടാം സ്ഥാനത്താക്കിയാണ് ചെക്കേഡ് ഫ്‌ളാഗ് കണ്ടത്. മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്ക് സര്‍ക്യൂട്ടിലെ 58 ലാപ് മല്‍സരം ഒരു മണിക്കൂര്‍ 30 മിനിറ്റ് 3.225 സെക്കന്‍ഡിലാണ് കിമി ജയിച്ചത്.

2007 സീസണിലെ ഫോര്‍മുല വണ്‍ ചാംപ്യനാണ് റെയ്‌ക്കോണന്‍. അടുത്ത മല്‍സരം 24ന് സെപാങ്ങില്‍ നടക്കുന്ന മലേഷ്യന്‍ ഗ്രാന്‍പ്രിയാണ്.

Advertisement