സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി.രാമസ്വാമി അന്തരിച്ചു
national news
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി.രാമസ്വാമി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th March 2025, 9:20 am

ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് വി. രാമസ്വാമി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി ചെലവഴിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

1993ല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

UPDATING….

Content Highlight: Former Supreme Court judge Justice V. Ramaswamy passes away