മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് 19
COVID-19
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് 19
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 1:45 pm

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖര്‍ജി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ആഴ്ചകളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ ഇതുവരെ 2,215074 ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
44,466 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Former President Pranab Mukherjee tests positive for Covid-19