രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുന്‍ എം.പിയുടെ മകളും; പിന്നാക്ക വിഭാഗമായതിനാല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി; ഹൈക്കമാന്‍ഡിന് പരാതി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്ക് ലഭിച്ചത് ഒമ്പതോളം പരാതികള്‍. ഇതില്‍ ഒരു മുന്‍ എം.പിയുടെ മകളും രാഹുലിനെതിരെ എ.ഐ.സി.സിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കിയെന്നും പിന്നീട് രാഹുല്‍ അതില്‍ നിന്ന് പിന്മാറിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും പെണ്‍കുട്ടി പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നാല് തവണ ഈ എം.പി രാഹുലിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും പിന്നീടാണ് വിവാഹത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ട്.
പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള വിവാഹം വീട്ടുകാര്‍ അംഗീകരിക്കില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ഈ ഷോക്കില്‍ നിന്നും പെണ്‍കുട്ടി ഇപ്പോഴും മുക്തയായിട്ടില്ലെന്നും ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷനോട് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇനി ഹൈക്കമാന്‍ഡില്‍ നിന്നും പി.സി.സിയില്‍ നിന്നോ രാഹുല്‍ മാങ്കൂട്ടത്തിന് സംരക്ഷണം ലഭിക്കില്ലെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
രാഹുലിനെതിരെ കടുത്ത നടപടിക്ക് നേതൃത്വം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. രാഹുലിന്റെ രാജിയും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Former Mps Daughter Compalint against Rahul Mankoottathil