കരിയര്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് റൊണാള്‍ഡോ ചിന്തിക്കുന്നുണ്ടാകും: ക്ലബെര്‍സണ്‍
Sports News
കരിയര്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് റൊണാള്‍ഡോ ചിന്തിക്കുന്നുണ്ടാകും: ക്ലബെര്‍സണ്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 20th January 2026, 9:52 am

2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ച് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്ലബെര്‍സണ്‍. തനിക്ക് ലോകകപ്പ് നേടണെമെന്നും തന്റെ കരിയര്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും റൊണാള്‍ഡോ ചിന്തിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല മെസിക്ക് ലോകകപ്പ് ഉണ്ട് തനിക്കതില്ലെന്ന് ബ്രസീല്‍ സൂപ്പ താരം നെയ്മറും ചിന്തിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ ലോകകപ്പ് ഉള്ളത് നന്നാവും ചിലപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ക്ലബെര്‍സണ്‍ പറഞ്ഞു. തനിക്ക് അഞ്ച് ബാലണ്‍സ് ഡി’ഓര്‍ ഇല്ലെന്നും പക്ഷേ താന്‍ ലോകകപ്പ് നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു.

‘എനിക്ക് ലോകകപ്പ് നേടണം, എന്റെ കരിയര്‍ ഇങ്ങനെ അവസാനിപ്പിക്കാന്‍ എനിക്ക് കഴിയില്ല’ എന്നായിരിക്കും അദ്ദേഹത്തിന്റെ ചിന്ത. അദ്ദേഹം കഠിനാധ്വാനം ചെയ്യണം. അദ്ദേഹം മാത്രമല്ല, മറ്റ് കളിക്കാരും. നെയ്മറും ചിന്തിക്കുന്നുണ്ടാകും, ‘മെസിക്ക് ഒരു ലോകകപ്പ് ഉണ്ട്, എനിക്കില്ല,’ എന്ന്. എര്‍ലിങ് ഹാലണ്ടിനും ലോകകപ്പ് ലഭിച്ചേക്കില്ല. കാരണ അത് കളിക്കാരുടെ ഉള്ളിലുണ്ടാകണം, അത് മികച്ച കളിക്കാരുടെ ഉള്ളിലാണ് ഉണ്ടാകുക.

ചിലപ്പോഴൊക്കെ ലോകകപ്പ് ഉള്ളത് നന്നായിരിക്കും പക്ഷെ ചില സമയങ്ങളില്‍ അതിന്റെ ആവശ്യമില്ലെന്ന് തോന്നും. അത്തരത്തിലുള്ളവര്‍ എന്നെ നോക്കി ‘അയ്യോ, ക്ലെബര്‍സണിന് ഒരു ലോകകപ്പ് ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, പക്ഷേ എനിക്ക് അത് ലഭിച്ചിട്ടില്ല എന്ന്!’ എനിക്ക് അഞ്ച് ബാലണ്‍സ് ഡി’ഓര്‍ ഇല്ല, പക്ഷേ ഞാന്‍ ലോകകപ്പ് നേടിയിട്ടുണ്ട്!,’ ക്ലബെര്‍സണ്‍ ഗോളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ തന്റെ കരിയറിന്റെ അവസാനത്തോട് അടുത്തിരിക്കുകയാണ് ഇതിഹാസം. റോണോയെ പോല തന്നെയാണ് സൂപ്പര്‍ താരം ലയണല്‍ മസിയും. 2026ലേത് ഇരുവുടെയും അവസാന ലോകകപ്പാകും.

ഫുട്ബോള്‍ ചരിത്രത്തില്‍ 959 ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോ തന്റെ ഗോള്‍ വേട്ട തുടരുന്നത്. 1000 ഗോള്‍ എന്ന സ്വപ്ന നേട്ടത്തിലെത്താന്‍ റോണോയ്ക്ക് ഇനി വെറും 41 ഗോളുകളാണ് വേണ്ടത്. മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കാനും റോണോയ്ക്ക് സാധിച്ചു. സീസണില്‍ അല്‍നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാണ് റോണോ.

Content Highlight: Former Manchester United Player Kleberson Talking About Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ