'ഹാപ്പി ബര്‍ത്‌ഡേ വിനീതേട്ടന്‍' വിനീത് ശ്രീനിവാസന് ആശാന്റെ പിറന്നാളാശംസകള്‍
Malayalam Cinema
'ഹാപ്പി ബര്‍ത്‌ഡേ വിനീതേട്ടന്‍' വിനീത് ശ്രീനിവാസന് ആശാന്റെ പിറന്നാളാശംസകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st October 2025, 8:04 pm

വിനീത് ശ്രീനിവാസന് പിറന്നാളാശംസകളുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച്. വിനീതിന്റെ ഏറ്റവും പുതിയ ചിത്രമായ കരത്തില്‍ ഇവാന്‍ വുകോമനോവിച്ചും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ ആശാന്‍ എത്തുന്നുവെന്ന വാര്‍ത്ത മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് അദ്ദേഹം വിനീത് ശ്രീനിവാസന് പിറന്നാളാശംസകള്‍ അറിയിച്ചത്. വിനീതിനൊപ്പമുള്ള ഫോട്ടോയോട് കൂടി ‘ഹാപ്പി ബര്‍ത്‌ഡേ വിനീതേട്ടന്‍’എന്ന അടികുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. മഞ്ഞപ്പടയുടെ സ്വന്തം ആശാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും അദ്ദേഹത്തോടുള്ള സ്‌നേഹത്തിലും ആരാധനയിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പിന്നോട്ട് പോയിട്ടില്ല.

പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളി അടക്കം നിരവധി പേര്‍ വിനീതിന് സാമൂഹിക മാധ്യമങ്ങളിലൂടെ പിറന്നാളാശംസകളറിയിച്ചിട്ടുണ്ട്.

താന്‍ ലൈഫില്‍ കണ്ടതില്‍വെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരില്‍ ഒരാളാണ് ഇവാന്‍ വുകോമനോവിച്ചെന്നും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയാണെന്നുമുള്ള അടികുറിപ്പോടെയായിരുന്നു വിനീത് ഇവാന്‍ വുകോമനോവിച്ചിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. അതേസമയം നോബിള്‍ തോമസിന്റെ രചനയില്‍ വിനീത് സംവിധാനം ചെയ്ത കരത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Content highlight: Former Kerala Blasters coach Ivan Vukomanovic wishes Vineeth Sreenivasan  happy birthday