‘ഇറാനികളുമായി കാര്യങ്ങള്‍ എളുപ്പമായത് പോലെ തുര്‍ക്കികളുമായി എളുപ്പമാകുമെന്ന് എനിക്ക് ഉറപ്പില്ല,’ അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയെ ഇസ്രഈലിന്റെ പുതിയ തന്ത്രപ്രധാന ശത്രുവായും ‘പുതിയ ഇറാനായും’ മുന്‍ ചാരന്‍ വിശേഷിപ്പിച്ചു.
സിറിയയില്‍ തുര്‍ക്കിയുടെ പിന്തുണയുള്ള താത്കാലിക സര്‍ക്കാര്‍ തെക്കന്‍ മേഖലകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പും ജോനാഥന്‍ പൊള്ളാര്‍ഡ് നല്‍കി. ഇത് തുര്‍ക്കി സൈന്യത്തെ ഇസ്രഈല്‍ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി.
ഇസ്രാഈലിന് പുറത്ത് താമസിക്കുന്ന ജൂതന്മാര്‍ തങ്ങള്‍ നിലവില്‍ ജീവിക്കുന്ന രാജ്യത്തേക്കാള്‍ കൂറും വിശ്വസ്തതയും ഇസ്രഈലിനോട് പുലര്‍ത്തണമെന്നും, ഇസ്രഈലിനായി ചാരവൃത്തികള്‍ നടത്താന്‍ തയ്യാറാകണമെന്നും പൊള്ളാര്‍ഡ് ആവശ്യപ്പെട്ടു.
30 വര്‍ഷത്തെ തടവിന് ശേഷം 2015-ല്‍ മോചിതനായ ഇദ്ദേഹം 2020ലാണ് ഇസ്രഈലില്‍ എത്തിയത്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. നിലവില്‍ ഇസ്രായേലിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു നാഷണല്‍ ഹീറോ പരിവേഷമാണ് പൊള്ളാര്‍ഡിനുള്ളത്.
പൊള്ളാര്‍ഡിന്റെ പ്രസ്താവനകള്‍ ഇസ്രഈലിലെ തീവ്രവലതുപക്ഷ ചിന്താഗതികളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും തുര്‍ക്കിയെ ഇസ്രായേലിന്റെ പ്രധാന വെല്ലുവിളിയായി വിശേഷിപ്പിച്ചിട്ടുണ്ട്.
തുര്‍ക്കിയും ഈജിപ്തും തമ്മിലുള്ള പുതിയ ധാരണകള്‍ ഇസ്രായേലിന് ചുറ്റും ഒരു ‘സുന്നി വലയം’ (Sunni ring) സൃഷ്ടിക്കുമോ എന്ന ആശങ്ക ഇസ്രഈല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ജനുവരി 2025ല്‍ ഇസ്രഈല്‍ ഗവണ്‍മെന്റ് നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും തുര്‍ക്കിയെ ഒരു ‘പുതിയ പ്രാദേശിക ഭീഷണി’യായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
Content highlight: Former Israeli spy Jonathan Pollard says Israel’s next military targets after the confrontation with Iran will be Turkey and Egypt.