സഞ്ജുവിനെ ഒന്നും ആര്‍ക്കും വേണ്ടല്ലോ! നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല
Sports News
സഞ്ജുവിനെ ഒന്നും ആര്‍ക്കും വേണ്ടല്ലോ! നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th June 2022, 2:42 pm

ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരമാണ് ശനിയാഴ്ച നടക്കുന്നത്. സീനിയര്‍ താരങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ യുവതാരങ്ങളാണ് പര്യടനത്തിനായി അയര്‍ലന്‍ഡിലെത്തിയിട്ടുള്ളത്.

ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യമായിട്ടാണ് ഹര്‍ദിക് ഇന്ത്യയെ നയിക്കുന്നത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഡെബ്യൂ സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കിയതിന്റെ ആവേശത്തിലാണ് താരം നായകന്റെ ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നത്.

ഐ.പി.എല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ തന്നെയാണ് പര്യടനത്തില്‍ ഇന്ത്യയുടെ കരുത്ത്. ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി കാത്തിരിക്കുന്ന രാഹുല്‍ ത്രിപാഠിയും അര്‍ഷ്ദീപ് സിങ്ങും ഉമ്രാന്‍ മാലിക്കും എല്ലാം തന്നെ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ജേഴ്‌സി അണിയുന്നതിന്റെ ആവേശത്തിലാണ്.

ഇപ്പോഴിതാ, അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തിനുള്ള തന്റെ പ്രഡിക്റ്റഡ് ഇലവനെ തെരഞ്ഞടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ വസീം ജാഫര്‍.

പരമ്പരയിലെ വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കം ടീമില്‍ സീനിയോരിറ്റി ഉള്ള പല താരങ്ങളും പുറത്താണ്. ഭുവിക്ക് പുറമെ സഞ്ജു സാംസണെയും ആദ്യ മത്സരത്തില്‍ വസീം ജാഫര്‍ തഴഞ്ഞിരിക്കുകയാണ്.

ഭുവനേശ്വറിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് താരം പറയുന്നത്.

ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്വാദും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ജാഫര്‍ പറയുന്നത്. വണ്‍ഡൗണായി സൂര്യകുമാര്‍ യാദവും നാലാമനായി ക്യാപ്റ്റന്‍ ഹര്‍ദിക്കും ക്രീസിലെത്തും.

മിഡില്‍ ഓര്‍ഡറില്‍ ഹൂഡയും ദിനേഷ് കാര്‍ത്തിക്കും അക്‌സറുമായിരിക്കും ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടത്. ബൗളര്‍മാരായി ഹര്‍ഷല്‍ പട്ടേല്‍, ചഹല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഭുവനേശ്വറിന് വിശ്രമം അനുവദിച്ചാണ് താരം അര്‍ഷ്ദീപിനെ ഇലവനില്‍ എടുത്തതെന്നും വ്യക്തമാക്കുന്നുണ്ട്.

ആദ്യ മത്സരത്തിനുള്ള വസീം ജാഫറിന്റെ പ്ലെയിങ് ഇലവന്‍

1. ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)
2. ഋതുരാജ് ഗെയ്ക്വാദ്
3. സൂര്യകുമാര്‍ യാദവ്
4. ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍)
5. ദീപക് ഹൂഡ
6. ദിനേഷ് കാര്‍ത്തിക്
7. അക്‌സര്‍ പട്ടേല്‍
8. ഹര്‍ഷല്‍ പട്ടേല്‍
9. യൂസ്വേന്ദ്ര ചഹല്‍
10. ആവേശ് ഖാന്‍
11. അര്‍ഷ്ദീപ് സിങ്

 

Content Highlight: Former Indian star Wasim Jaffer picks his Eleven for first match against Ireland, excludes Sanju Samson