ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്സിന് വിജയത്തുടക്കം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 244 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിരുന്നു പഞ്ചാബ്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യ, വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ് എന്നിവരുടെ പ്രകടനവുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ 16 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സുമായി ശശാങ്ക് സിങ് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. ആറ് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 275 സ്‌ട്രൈക്ക് റേറ്റിലാണ് ശശാങ്ക് ഗുജറാത്തിനെതിരെ ബാറ്റ് വീശിയത്.
അവര്‍ തനിക്കെതിരെ ഷോര്‍ട്ട് ബോളുകള്‍ എറിയുമെന്ന് ശശാങ്കിന് അറിയാമായിരുന്നു. അതിനാല്‍ അവന്‍ റാമ്പ് കളിച്ചു. ബൗളര്‍മാര്‍ യോര്‍ക്കറുകള്‍ എറിഞ്ഞപ്പോള്‍, അവന്‍ അത് കവറിലൂടെ ഫോറുകള്‍ അടിച്ചു,’ ചോപ്ര പറഞ്ഞു.
കൂടാതെ, ഗുജറാത്തിന്റെ അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ ശശാങ്ക് സിങ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും ചോപ്ര പറഞ്ഞു.
‘റാഷിദ് ഖാനെതിരെ മികച്ച പ്രകടനമാണ് ശശാങ്ക് പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. റാഷിദ് ശശാങ്കിനെതിരെ ഫുള്‍ എറിഞ്ഞപ്പോള്‍ നേരെ അടിച്ചു അഫ്ഗാന്‍ താരം ബോള്‍ അല്പം വൈഡായി എറിഞ്ഞപ്പോള്‍ കവറിലേക്ക് ഫോറടിച്ചു,’ ചോപ്ര പറഞ്ഞു.
CONTENT HIGHLIGHTS: Former Indian cricketer and commentator Akash Chopra talks about Shashank Singh