അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ സി.പി.ഐ.എം നേതാവ് കസ്റ്റഡിയില്‍
Kerala
അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ സി.പി.ഐ.എം നേതാവ് കസ്റ്റഡിയില്‍
ന്യൂസ് ഡെസ്‌ക്
Friday, 1st June 2012, 1:03 pm

തൊടുപുഴ: ബേബി അഞ്ചേരി വധക്കേസില്‍ മുന്‍ സി.പി.ഐ.എം നേതാവ് കസ്റ്റഡിയില്‍. സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ബേബി വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു മോഹന്‍ദാസ്.

ഇദ്ദേഹത്തെ തൊടുപുഴയില്‍ കൊണ്ടുപോയാണ് ചോദ്യം ചെയ്യുന്നത്. ഇപ്പോള്‍ ബി.ജെ.പിയിലാണ് മോഹന്‍ദാസ്. മോഹന്‍ദാസിനെ മാപ്പുസാക്ഷിയാക്കുമെന്നാണ് സൂചന. കേസില്‍ മോഹന്‍ദാസിന്റെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകും.

സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ പ്രസംഗത്തില്‍  പെട്ടതായിരുന്നു ബേബി അഞ്ചേരി വധം.