ഫുട്‌ബോള്‍ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കൗമാരക്കാരനാണ് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. ഇതിഹാസ താരമായ ലയണല്‍ മെസിക്കൊപ്പമാണ് യുവ താരമായ യമാലിനെ ഇന്ന് പലരും താരതമ്യപ്പെടുത്തുന്നത്.
‘മെസി വളരെയധികം കഴിവും വേഗതയുള്ളവനാണ്. സൂപ്പര്‍ സോണിക് വേഗത്തിലാണ് അവന്‍ കാര്യങ്ങള്‍ ചെയ്യുന്നത്. മെസി ധാരാളം ഗോളുകള്‍ നേടി. എന്നാല്‍ യമാലും ഒരു മികച്ച താരമാണ്. പക്ഷെ മെസി നേടിയ അത്ര ഗോളുകള്‍ അദ്ദേഹം നേടിയിട്ടില്ല. ഫുട്‌ബോളില്‍ ഒരു പുതിയ താരം വരുമ്പോള്‍ അവന്‍ മെസിയെപോലെയാണെന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്.
എന്നാല്‍ ഞാന്‍ അല്ല എന്ന് തന്നെയാണ് പറയുക. പുതിയൊരു മെസിയെ കിട്ടണമെങ്കില്‍ നമ്മള്‍ ഇനിയും 50 വര്‍ഷം കാത്തിരിക്കണം. മെസി ഒരു പ്രതിഭാസമാണ്. കഴിഞ്ഞ 15 വര്‍ഷത്തോളം അദ്ദേഹം ഫുട്‌ബോളില്‍ തുടര്‍ന്ന്. ഇത്തരം താരങ്ങളെയാണ് നമ്മള്‍ പ്രത്യേകം പരിഗണിക്കേണ്ടത്,’ കാര്‍ലോസ് റെക്‌സച്ച് പറഞ്ഞു.
നിലവില്‍ മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് മേജര്‍ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റര്‍ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്.
ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിലാണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും മയാമി സ്വന്തമാക്കി.
അതോസമയം 2023ല്‍ തന്റെ പതിനഞ്ചാം വയസിലായിരുന്നു കറ്റാലന്‍മാര്‍ക്ക് വേണ്ടി യമാല്‍ ആദ്യമായി ബൂട്ട് കെട്ടിയത്. ഈ സീസണില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്.
രാജ്യാന്തര തലത്തില്‍ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്.
Content Highlight: Former Barcelona Coach Carlos Talking About Messi And Lamin Yamal