ആന്ധ്ര മുന്‍ സ്പീക്കര്‍ കൊഡേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു
Obituary
ആന്ധ്ര മുന്‍ സ്പീക്കര്‍ കൊഡേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 2:04 pm

ന്യൂദല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടി നേതാവും മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കൊഡേല ശിവപ്രസാദ് റാവു (72) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വസതിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ശിവപ്രസാദയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വൈ.എസ്.ആര്‍.സി.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കൊഡേല ശിവപ്രസാദിന്റെ മകനും മകള്‍ക്കുമെതിരെ അഴിമതിക്കേസെടുത്തിരുന്നു. ആന്ധ്രപ്രദേശ് നിയമസഭയിലെ ഫര്‍ണിച്ചര്‍ മോഷ്ടിച്ചതായി കൊഡേലയ്‌ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2014 മുതല്‍ 2019 വരെ ആന്ധ്ര നിയമസഭാ സ്പീക്കറായിരുന്ന ശിവപ്രസാദ് റാവു ആറ് തവണ എം.എല്‍.എയായിരുന്നു. എന്‍.ടി രാമറാവു, ചന്ദ്രബാബു സര്‍ക്കാരുകളില്‍ മന്ത്രിയുമായിരുന്നു.