ബോട്ടില്‍ വിദേശകപ്പല്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
Kerala
ബോട്ടില്‍ വിദേശകപ്പല്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2013, 11:35 am

കണ്ണൂര്‍: കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ വിദേശകപ്പലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. []

കുളച്ചില്‍ സ്വദേശികളായ ജോണ്‍, പ്രശാന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

എം.വി.ലെയര്‍ഫാള്‍ എന്ന വിദേശ കപ്പല്‍ മുനമ്പം സ്വദേശിയുടെ സൈന എന്ന ബോട്ടില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജോണും പ്രശാന്തു കടലിലേക്കു തെറിച്ചു വീണു.

മറ്റു ബോട്ടിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ഇവരെ രക്ഷപെടുത്തുകയായിരുന്നു.  ഏഴിമലയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണു സംഭവമുണ്ടായത്. ബോട്ടിന്റെ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതിനാല്‍ ഇന്ന് പുലര്‍ച്ചെയാണ് വിവരം പുറത്ത് അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.