കൊവിഡ്-19: ഇന്ത്യയിലെ നിര്‍മാണം നിര്‍ത്തിവെച്ച് ഫോര്‍ഡ്
COVID-19
കൊവിഡ്-19: ഇന്ത്യയിലെ നിര്‍മാണം നിര്‍ത്തിവെച്ച് ഫോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2020, 5:24 pm

രാജ്യത്ത് കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ച് ആഗോള മോട്ടോര്‍ വാഹന ഭീമന്‍ ഫോര്‍ഡ്. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെയും നിര്‍മാണം നിര്‍ത്തിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ്-19 റിപ്പോര്‍ട്ടുകള്‍ കൂടിവരുന്ന സാഹചര്യത്തിലും കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന സാഹചര്യത്തിലുമാണ് ഫോര്‍ഡിന്റെ തീരുമാനം. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍  കൊവിഡ്-19 വ്യാപിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ   നിര്‍മാണവും ഫോര്‍ഡ് നിര്‍ത്തിവെച്ചിരുന്നു. ജര്‍മനി, റൊമേനിയ, സ്‌പെയിന്‍, തുടങ്ങിയ യൂറോപ്പിലെ ഫോര്‍ഡിന്റെ പ്രധാന നിര്‍മാണ കേന്ദ്രങ്ങളാണ് അടച്ചിരുന്നത്. സ്‌പെയിനില്‍ ഫോര്‍ഡിലെ മൂന്ന് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോര്‍ഡിനെ കൂടാതെ മറ്റു മോട്േടോര്‍ വാഹന ഭീമന്‍മാരെയും കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിരുന്നു. വോക്‌സ്‌വാഗന്‍, ഡയമ്ലര്‍ തുടങ്ങിയ കമ്പനികള്‍ ഇറ്റലിയിലെയും സ്‌പെയിനിലെയും നിര്‍മാണം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിരുന്നു.
ഇന്ത്യയില്‍ 419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍ സ്വദേശിയുടെ മരണത്തോടെ രാജ്യത്ത് 8 പേരാണ് വൈറസ് ബാധയില്‍ മരിച്ചത്. ഇതില്‍ മൂന്നുമരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ