തുടര്‍ച്ചയായ നാലാം വര്‍ഷവും ഐ.സി.സി ടി-20 ഐ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോടെ വര്‍ഷമവസാനിപ്പിച്ച് ഇന്ത്യ. 2022 മുതല്‍ 2025 വരെ ഒരു ടീമിനെയും ഒന്നാം സ്ഥാനത്തെത്താന്‍ അനുവദിക്കാതെയാണ് ഇന്ത്യയുടെ കുതിപ്പ്.
2022ലാണ് ഇന്ത്യ ആദ്യമായി ഐ.സി.സി ടി-20 ഐ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. അഞ്ച് വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നതാണ് അതുവരെയുണ്ടായിരുന്ന മികച്ച നേട്ടം. എന്നാല്‍ ഒന്നാം റാങ്ക് പിടിച്ചെടുത്തതിന് ശേഷം മറ്റൊരു ടീമിനും ഇന്ത്യ ആ സ്ഥാനം വിട്ടുകൊടുത്തിട്ടില്ല.
ഇത് രണ്ടാം തവണയാണ് ഒരു ടീം തുടര്‍ച്ചയായ നാല് തവണ ഐ.സി.സി ടി-20ഐ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി വര്‍ഷം അവസാനിപ്പിക്കുന്നത്. 2012, 2013, 2014, 2015 സീസണുകളില്‍ ശ്രീലങ്ക ഇത്തരത്തില്‍ തുടര്‍ച്ചയായ നാല് വര്‍ഷം ഒന്നാം സ്ഥാനക്കാരായിരുന്നു.
2014 ടി-20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്ക കിരീടവുമായി.
പാകിസ്ഥാന്‍ മൂന്ന് വിവിധ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം റാങ്കിലെത്തിയിട്ടുണ്ട്.
ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ ടി-20ഐയിലെ ഒന്നാം റാങ്കുകാര്‍
272 എന്ന മികച്ച റേറ്റിങ്ങോടെയാണ് ഇന്ത്യ 2025 അവസാനിപ്പിക്കുന്നത്. 267 റേറ്റിങ്ങുമായി ഓസ്‌ട്രേലിയയാണ് രണ്ടാമത്.
(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന് ഇവിടെ ക്ലിക് ചെയ്യുക)
ഈ വര്‍ഷം 21 അന്താരാഷ്ട്ര ടി-20കളാണ് ഇന്ത്യ കളിച്ചത്. 16 മത്സരത്തില്‍ വിജയച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതെയും അവസാനിച്ചു. വിജയശതമാനം 84.21! ടോപ്പ് റാങ്ക്ഡ് ടീമുകളില്‍ ഏറ്റവുമധികം വിജയശതമാനവും ഇന്ത്യയ്ക്ക് തന്നെയാണ്.
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ 2025 അവസാനിപ്പിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ നേടിയത്. അടുത്ത വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യ അടുത്ത ടി-20 പരമ്പരയ്ക്കിറങ്ങുന്നത്.
Content Highlight: For the last 4 consecutive years, India finished as top ranked ICC T20I team