എഡിറ്റര്‍
എഡിറ്റര്‍
ചുവന്ന് തുടുത്ത ചുണ്ടുകള്‍ക്ക്
എഡിറ്റര്‍
Thursday 20th June 2013 5:12pm

lips

സിനിമയിലെ നായികമാരുടെ ചുവന്ന് തുടുത്ത ചുണ്ടുകള്‍ കണ്ട് മോഹിക്കാത്ത പെണ്‍കുട്ടികളുണ്ടാകുമോ? പക്ഷേ, വെയിലേറ്റ് മഞ്ഞ് കൊണ്ടും എല്ലാവരുടേയും ചുണ്ടുകള്‍ കരുവാളിച്ചും വരണ്ടും നിറം കുറഞ്ഞും ഇരിക്കുന്നു. എ്ന്താണിതിനൊരു പോംവഴി, നോക്കാം…

അല്‍പ്പം ബാദം എണ്ണ ചുണ്ടില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ചുണ്ട് മൃദുലമാകും.

Ads By Google

… നാരങ്ങാനീര്, പയര്‍പൊടി, തൈര്, തേന്‍ എന്നിവ ചുണ്ടില്‍ പുരട്ടിയാല്‍ നിറം വര്‍ധിക്കും.

നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ എന്നിവയും ചുണ്ടില്‍ തേക്കാം.

… ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് അല്‍പ്പം ഓലീവ് എണ്ണയോ ബദാം എണ്ണയോ പുരട്ടുന്നത് നല്ലതാണ്.

വെണ്ണ പുരട്ടുന്നത് ചുണ്ടിന്റെ വരള്‍ച്ച കുറക്കും.

ഒലിവെണ്ണ, പഞ്ചസാര എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുക.

… മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടിയാല്‍ ചുളിവുകള്‍ മാറും

… ചുണ്ടിന്റെ കറുപ്പ് നിറം മാറാന്‍ ബീറ്റ്‌റുട്ടും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ മതി.

… അര ഔണ്‍സ് പാലില്‍ പത്ത് ഗ്രാം ഉപ്പ് ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ധിക്കും.

Advertisement