സംഭവം ജുവനൈല്‍ ജസ്റ്റിസ് ലംഘനമാണെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബി.മോഹന്‍കുമാര്‍ പറഞ്ഞു. കുട്ടികളുടെ ഡിഗ്‌നിറ്റി ,സ്‌കൂള്‍ അധികൃതര്‍ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.
ആലപ്പുഴ നൂറനാട് ഇടപ്പോണ്‍ ആറ്റുവോ വിവേകാനന്ദ വിദ്യാപീഠം സ്‌കൂള്‍, മാവേലിക്കരയിലെ വിദ്യാപീഠം വിദ്യാധിരാജ സെന്റര്‍ സ്‌കൂള്‍, കാസര്‍ഗോഡ് ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാലയം, കണ്ണൂരിലെ ശ്രീകണ്ഡാപുരം വിവേകാനന്ദ വിദ്യാപീഠം സ്‌കൂള്‍ എന്നിങ്ങനെ സംസ്ഥാനത്തെ നാല് സ്‌കൂളുകളിലാണ് കാലുകഴുകല്‍ സംഭവം ഉണ്ടായത്.