ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന 7 ആഹാരങ്ങള്‍
Daily News
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന 7 ആഹാരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2015, 3:31 pm

pulsesശരീരത്തിന്റെ പൊണ്ണത്തടിയ്ക്ക് കാരണം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പാണ്. തടികുറച്ച് ഭംഗിയുള്ള ശരീരം നിലനിര്‍ത്തുന്നതിനായി ഈ കൊഴുപ്പിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. നമ്മളുടെ ആഹാരരീതിയും ജീവിതശൈലിയുമാണ് ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണം.

അതുകൊണ്ടു തന്നെ ആഹാര രീതിയില്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. കഴിക്കുന്ന ആഹാരം ശരീരത്തിനു വേണ്ട ഉര്‍ജ്ജമായി പരിണമിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഉര്‍ജ്ജമായി മാറ്റപ്പെടുന്നതും കൊഴുപ്പ് കുറയ്ക്കുന്നതുമായ ചില ആഹാരങ്ങളിതാ…

ആപ്പിള്‍

ഏറെ പോഷകമൂല്യമുള്ള പഴമാണ് ആപ്പിള്‍. ആവശ്യത്തിന് നാരുകളടങ്ങിയ ഈ പഴം ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നു. നിങ്ങള്‍ ആഹാരം കഴിക്കുന്നതിന് ഇരുപത് മിനിറ്റ് മുമ്പ് ഒരു ആപ്പിള്‍ കഴിച്ചാല്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലെ കലോറിയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും.

ടര്‍ക്കികോഴി

കലോറിയുടെ അളവ് ഏറെ കുറവായതിനാല്‍ ഇത് ചിക്കന് പകരമായി ഉപയോഗിക്കാവുന്നതാണ്. ധാരാളം പ്രോട്ടീനും പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. 5 ഔണ്‍സ് ടര്‍ക്കിയില്‍ അടങ്ങിയിരിക്കുന്നത് വെറും 175 കലോറിയും 10 ഗ്രാം കോഴുപ്പും മാത്രമാണ്.

ബ്രോക്കോളി

ആഹാരത്തില്‍ ബ്രോക്കോളി ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം ഇതില്‍ കലോറി വളരെ കുറവാണ്. ഒരു കപ്പ് വേവിച്ച ബ്രോക്കോളിയില്‍ ഇരട്ടിയിലധികം വിറ്റാമിന്‍ സി യും കെ യും അടങ്ങിയിരിക്കുന്നു.  മാത്രവുമല്ല വിറ്റാമിന്‍ ബി6, ബി2, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീന്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം

ആഹാരത്തെ ഉര്‍ജ്ജമാക്കിമാറ്റുന്ന പ്രക്രിയ ബദാം കഴിക്കുന്നതിലൂടെ വേഗത്തിലാവുന്നു. അതുപോലെ കൊളസ്‌ട്രോള്‍ രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

കുരുമുളക്

ഭാരം കുറയ്ക്കന്‍ ഏറെ നല്ലതാണ് കുരുമുളക്. കലോറി വര്‍ദ്ധിപ്പിക്കാതെ നോക്കുന്നു. കൂടാതെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാപ്‌സൈസിന്‍ എന്ന ഘടകവും ചെറിയ തോതില്‍ അടങ്ങിയിരിക്കുന്നു.

പയറു വര്‍ഗ്ഗങ്ങള്‍

സോയാബീന്‍ വന്‍പയര്‍ തുടങ്ങിയ പയറുവര്‍ഗ്ഗങ്ങളില്‍ അയേണ്‍, ബി ഗണത്തില്‍ പെട്ട വിറ്റാമിനുകളും ദഹനത്തിനു സഹായിക്കുന്ന നാരുകളും അടങ്ങിയിരിക്കുന്നു. മല വസര്‍ജ്ജ്യത്തിന്റെ സഞ്ചാരത്തെയും സുഗമമാക്കുന്നു.

ഗ്രീന്‍ ടീ

കുറഞ്ഞ കലോറിയില്‍ ഏറെ ഊര്‍ജ്ജം നല്‍കുന്ന ആഹാരമാണ് ഗ്രീന്‍ ടീ. ഇതില്‍ അടങ്ങിയിരിക്കുന്ന ഇ.ജി.സി.ജി എന്ന മിശ്രിതം നാഡീവ്യവസ്ഥയയെയും ശരീരിക പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നു.