മയാമി: 30 വര്‍ഷം മുമ്പുള്ള കേസില്‍ 95 കാരനായ ക്യൂബന്‍ നേതാവ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് യു.എസിലെ ഫേ്‌ലാറിഡ സ്റ്റേറ്റ് 1996ല്‍ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റും ഫിദല്‍ കാസ്‌ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജെയിംസ് ഉത്‌മെയര്‍ അറിയിച്ചു.
1996ല്‍ ക്യൂബന്‍ തീരത്ത് വെച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്യൂബന്‍ അഭയാര്‍ത്ഥികളുടെ കൂട്ടായ്മയായ ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂവിന്റെ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തിലാണ് ഈ വാറണ്ട്. ഈ ആക്രമണത്തിന് ഉത്തരവിട്ടത് റൗള്‍ കാസ്‌ട്രോ ആണെന്നാണ് യു.എസ് അധികൃതരുടെ ആരോപണം.
‘നാല് ഫ്‌ലോറിഡക്കാരെ ക്രൂരമായി വധിക്കാന്‍ കാസ്‌ട്രോ ഉത്തരവിട്ടു. ആ കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയ്‌ക്കെതിരെ നീതി നടപ്പാക്കന്നതില്‍ നിന്നും സംസ്ഥാനം പുറകോട്ട് പോകില്ല. ഫസ്റ്റ് ഡിഗ്രീ കൊലപാതകം ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ ഫേ്‌ലാറിഡ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പ്രഖ്യാപിക്കുന്നു’, ഡിസ്ട്രിക്ട് അറ്റോര്‍ണി ജനറല്‍ ജയിംസ് ഉത്‌മെയര്‍ പറഞ്ഞു.
വിമാനങ്ങള്‍ വെടിവെച്ചിടാന്‍ കാസ്‌ട്രോയ്ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കാരണമായ ക്യൂബന്‍ ചാരശൃംഖലയുടെ പങ്കിനെക്കുറിച്ചുള്ള തെളിവുകളും സാക്ഷിമൊഴികളും പ്രൊസിക്യൂട്ടര്‍മാര്‍ ശേഖരിച്ചിട്ടുണ്ടെന്നും ഉത്‌മെയര്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പുറത്താക്കാന്‍ ശ്രമിക്കന്നതിനിടെയാണ് 30 വര്‍ഷം പഴക്കമുള്ള കേസ് കഴിഞ്ഞ വര്‍ഷം വീണ്ടും ചര്‍ച്ചയായത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ക്യൂബയില്‍ ഭരണമാറ്റം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം സൂചന നല്‍കിയിരുന്നു.
യു.എസ് ക്യൂബയ്ക്ക് മേല്‍ ഊര്‍ജ ഉപരോധം ഏര്‍പ്പെടുത്തുകയും രാജ്യത്തിന് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടെ ക്യൂബയിലെ ഊര്‍ജപ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനുപുറമെ, ക്യൂബയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ഉപരോധം ചുമത്തിയ സര്‍ക്കാര്‍ വ്യവസായങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
1996 ഫെബ്രുവരി 24നാണ് അന്താരാഷ്ട്ര ജല അതിര്‍ത്തിയ്ക്ക് മുകളിലൂടെ പറന്ന വിമാനങ്ങള്‍ ക്യൂബ വെടിവെച്ചിട്ടത്. മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് വിമാനങ്ങള്‍ വെടിവെച്ചിട്ടതെന്ന് യു.എസ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബ്രദേഴ്‌സ് ഓഫ് ദി റെസ്‌ക്യൂ വിമാനങ്ങള്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു എന്ന് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗള്‍ കാസ്‌ട്രോ. പിന്നീട് 2008ല്‍ രാജ്യത്തിന്റ പ്രസിഡന്റ് ആയ കാസ്‌ട്രോ ഇപ്പോള്‍ വിരമിച്ചെങ്കിലും ക്യൂബന്‍ സര്‍ക്കാരിലെ ശക്തനായ ഒരാളായി തുടരുന്നു.
യു.എസുമായി ശത്രുതയുള്ള രാജ്യങ്ങളെ ലക്ഷ്യം വെക്കാനായി ട്രംപ് ഭരണകൂടം ഇതിനുമുമ്പും കുറ്റപത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടി വഴി അറസ്റ്റ് ചെയ്തത് അങ്ങനെയായിരുന്നു.
Content Highlight: Florida issues arrest warrant for Cuban leader Raul Castro
