
ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഭീമന്മാരായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ വര്‍ഷത്തെ “ബിഗ് ബില്ല്യണ്‍ ഡേ” ഒക്ടോബര്‍ 13 മുതല്‍ 17 വരെ. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബില്ല്യണ്‍ ഡേ ആളുകള്‍ സൈറ്റിലേക്ക് ഇടിച്ചു കയറിയതിനെത്തുടര്‍ന്ന് താറുമാറായിരുന്നു. പലര്‍ക്കും ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ വരികയും സൈറ്റ് ഡൗണ്‍ ആകുകയും ചെയ്തു.
അതിനാല്‍ ഇത്തവണ കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് ഫ്‌ളിപ്കാര്‍ട്ട് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ദിവസത്തേക്കു മാത്രമായിരുന്ന ബിഗ് ബില്ല്യണ്‍ ഡേ (ഒക്ടോബര്‍ 6), ഇത്തവണ 4 ദിവസത്തേക്ക് നീട്ടുന്നതിനൊപ്പം ഫ്‌ളിപ്കാര്‍ട്ട് ആപ്പ് വഴി മാത്രമാകും വില്‍പ്പനയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിലക്കുറവടക്കം വിവിധ ഓഫറുകളാണ് ഈ ദിവസങ്ങളില്‍ കമ്പനി നല്‍കുന്നത്.
ഇത് ട്രാഫിക് നിയന്ത്രിക്കാനും സൈറ്റ് ഡൗണാകാതെ സൂക്ഷിക്കാനും സഹായിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
70 വിവിധ കാറ്റഗറികളിലായി ഗിഫ്റ്റുകള്‍, ഫൂട്‌വെയര്‍, മൊബൈല്‍ഫോണ്‍, ഫര്‍ണ്ണിച്ചര്‍, ലാപ്‌ടോപ്, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, വാച്ചുകള്‍, ഫര്‍ണിഷിങ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.
ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങാവുന്ന “മിന്ത്ര” എന്ന സൈറ്റും ബിഗ് ബില്ല്യണ്‍ ഡേയില്‍ ഫ്‌ളിപ്കാര്‍ട്ടിനൊപ്പം ചേരുന്നുണ്ട്.
50 ലക്ഷത്തോളം വരുന്ന തങ്ങളുടെ ഉപഭോക്താക്കളില്‍ 75 ശതമാനവും ആപ്പ് വഴിയാണ് പര്‍ച്ചേസ് ചെയ്യുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഏറെ വൈകാതെ വില്‍പ്പന ആപ്പ് വഴി മാത്രമാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ ബിഗ് ബില്ല്യണ്‍ ഡേ “ബിഗ് ബ്ലണ്ടര്‍ ഡേ” ആകാന്‍ കാരണം തങ്ങള്‍ ശരിയായ തയ്യറെടുപ്പുകള്‍ നടത്താത്തതായിരുന്നു എന്നും അധികൃതര്‍ സമ്മതിച്ചു.
ഒക്ടോബര്‍ മാസത്തിലാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി പര്‍ച്ചേസ് ചെയ്യുന്നത് എന്നതിനാലാണ് ഈ ദിവസങ്ങള്‍ ബിഗ് ബില്ല്യണ്‍ ഡേയ്ക്കായി തെരഞ്ഞടുത്തതെന്ന് കമ്പനിയുടെ കൊമേഴ്‌സ് ഹെഡ് മുകേഷ് ബന്‍സല്‍ പറഞ്ഞു.
