കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു
Kerala News
കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 12:50 pm

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ മകന്‍ ഹാരിത്ത് ആണ് മരിച്ചത്.

മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുടുംബത്തോടൊപ്പം പയ്യാബലം ബീച്ചില്‍ എത്തിയപ്പോഴാണ് കുട്ടിക്ക് മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അന്ന് തൊട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹാരിത്ത്. തുടര്‍ന്ന് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ് നാല് ദിവസമായി കുട്ടിയുടെ നില ഗുരുതമായി തുടരുകയായിരുന്നു. മതിയായ ചികിത്സകള്‍ നല്‍കിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കുട്ടിയുടെ കുടുംബം കണ്ണൂരില്‍ താമസിച്ച് വരികയാണ്‌.

Content Highlight: Five-year-old boy dies of rabies in Kannur