എഡിറ്റര്‍
എഡിറ്റര്‍
അഞ്ച് ഗര്‍ഭിണികളും ലാലും
എഡിറ്റര്‍
Monday 4th March 2013 10:00am

വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകശ്രദ്ധ നേടിയ ലാലില്‍ നിന്നും വീണ്ടുമൊരു രസികന്‍ കഥാപാത്രം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സച്ചാരിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ അഞ്ച് ഗര്‍ഭിണികള്‍ക്കൊപ്പമാണ് ലാല്‍ എത്തുന്നത്.

Ads By Google

മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചാരിയയുടെ ഗര്‍ഭിണികള്‍. ചിത്രത്തില്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്.

റിമ കല്ലിങ്കല്‍, സനുഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവരാണ് ഗര്‍ഭിണികളായ നായികമാര്‍. വ്യത്യസ്ത സാഹചര്യങ്ങളിലുള്ള അഞ്ച് ഗര്‍ഭിണികളും അവരെ  ചികിത്സിക്കുന്ന ഡോക്ടറുടേയും കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്. കാസ്റ്റിങ് ജോലികള്‍ പുരോഗമിക്കുകയാണ്. വ്യത്യസ്ത പ്രായത്തിലും സാഹചര്യങ്ങളിലുമുള്ള ഗര്‍ഭിണികളെ ഒരു ഡോക്ടര്‍ എങ്ങനെ പരിചരിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

Advertisement