തിരുവനന്തപുരം : കേരളത്തില്‍ പുതിയ അഞ്ച് ദേശീയ പാതകള്‍ കൂടി യാഥാര്‍ത്ഥ്യമാവുന്നു. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂര്‍) , കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയാണ് ദേശീയ പാത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായുള്ള പദ്ധതി രേഖകള്‍ തയ്യാറാക്കാനുള്ള നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ദല്‍ഹിയില്‍ വെച്ച് സന്ദര്‍ശിച്ചപ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ പാതകള്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു.
അതിനായുള്ള വിശദമായ നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പാതകള്‍ക്കായുള്ള പദ്ധതി രേഖ തയ്യാറാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.
അഞ്ച് ദേശീയ പാതകള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപനമാണ് പൂവണിയുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.ഈ വികസനങ്ങൾ യാഥാർത്ഥ്യമാകാൻ സഹായിച്ചതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി നന്ദി അറിയിച്ചു.
Content Highlight: Five more new national highways for Kerala; PWD Minister Muhammad Riyas says process has begun