ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
സംസ്ഥാനത്ത് മീനിന് റെക്കോര്‍ഡ് വില വര്‍ധന; കനത്ത മഴയും ട്രോളിംഗ് നിരോധനവും തിരിച്ചടിയായെന്ന് തൊഴിലാളികള്‍
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 9:14am

കോഴിക്കോട്: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും ട്രോളിംഗ് നിരോധനവും മത്സ്യവില കുത്തനെ ഉയര്‍ത്തുന്നതിന് കാരണമാകുന്നു. അസാധാരണമാകും വിധത്തില്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത വിലയാണ് മീനുകള്‍ക്ക് നല്‍കേണ്ടിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച 90 രൂപയായിരുന്ന മത്തിയ്ക്ക് നിലവിലെ വില 180 രൂപയാണ്. അയലയ്ക്ക് 60 രൂപ വര്‍ധിച്ച് 200 രൂപയിലെത്തിയിട്ടുണ്ട്.

ആവോലിയുടെ വില രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്ന് കിലോയ്ക്ക് 400 രൂപ വരെയായി. പരമാവധി 600 രൂപ മാത്രം നല്‍കേണ്ടി വന്നിരുന്ന ഈ മത്സ്യയിനത്തിന് ഇപ്പോള്‍ 900 രൂപ വരെ ശരാശരി നല്‍കേണ്ടി വരുന്നു.

ട്രോളിംഗ് നിരോധനവും കനത്ത മഴയും മത്സ്യലഭ്യത കുറച്ചു. ഇതാണ് വിപണിയില്‍ മത്സ്യത്തിന്റെ വില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

updating…..

Advertisement