മീന്‍ കഴിക്കുന്നവരോട്... മീനെണ്ണ ഗുളിക കഴിക്കുന്നവരോട്...
Daily News
മീന്‍ കഴിക്കുന്നവരോട്... മീനെണ്ണ ഗുളിക കഴിക്കുന്നവരോട്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2015, 4:06 pm

മീനെണ്ണ പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യാഹാരത്തിലൂടെ തന്നെയാണ് ഇത് ശരീരത്തില്‍ എത്തുന്നത്. ഒമേഗാ3 ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ അയല, ട്യൂണ, സാല്‍മണ്‍, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 3.5 ഔണ്‍സ് മത്സ്യത്തില്‍ ഏകദേശം 1 ഗ്രാം ഓമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

മീനെണ്ണ ഗുളികപോലുള്ള റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഈ മത്സ്യങ്ങളില്‍ നിന്നാണ്. ചില ഉല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ വിറ്റാമിന്‍ ഇ യും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. അവയ്‌ക്കൊപ്പം കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ, എ,ബി1, ബി2,ബി3, സി അല്ലെങ്കില്‍ ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്.

വിവിധ അവസ്ഥകളില്‍ മീനെണ്ണ ഉപയോഗിക്കാറുണ്ട്.  ഹൃദയ സംബന്ധമായതും രക്ത സംബന്ധമായതുമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലര്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കോളസ്‌ട്രോള്‍ കോഴുപ്പ് കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ച് വരുന്നു. ഹൃദ്രോഗങ്ങളും സ്‌ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്.

ഹൃദയാഘാതത്തിന് വരെ കാരണായേക്കാവുന്ന രക്തത്തിലെ പ്രത്യേകതരം കൊഴുപ്പ്( triglycerides) കുറയ്ക്കാനും മീനെണ്ണ സഹായിക്കും. അതേസമയം അമിതമായാല്‍ അമൃതും വിഷമാണെന്ന് പറയുന്നപോലെ മീനെണ്ണ അമിതമായി കഴിച്ചാലും സ്‌ട്രോക്ക് പോലുള്ള അപകടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

Fish-oil-6  ബ്രെയിന്‍ ഫുഡ്

അതേസമയം ഒരു “ബ്രെയിന്‍ ഫുഡ്” എന്ന നിലയിലും മീനെണ്ണ ഉപയോഗിച്ച് വരാറുണ്ട്. കാരണം ഇത് മാനസിക സമ്മര്‍ദ്ദം, മതിഭ്രമം, അല്‍ഷിമേഴ്‌സ് തുടങ്ങിയ തലച്ചോര്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Fish-oil-6 കണ്ണുകള്‍ക്ക്

കണ്ണുകളുടെ ആരോഗ്യത്തിനും മീനെണ്ണ ഗുണകരമാണ്. ഗ്ലൂക്കോമ, പ്രായസംബന്ധിയായ കാഴ്ച്ച കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മീനെണ്ണ സഹായിക്കും.

Fish-oil-6 സ്ത്രീകള്‍ക്ക്

സ്ത്രീകളുടെ പല പ്രശ്‌നങ്ങള്‍ക്കും മീനെണ്ണ ഉപയോഹഗിച്ച് വരാറുണ്ട്. വേദനനിറഞ്ഞ ആര്‍ത്തവം, മാറിട വേദന, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗര്‍ഭച്ഛിദ്രം, രക്തസമ്മര്‍ദ്ദം തുടങ്ങി സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ മീനെണ്ണ ഉപയോഗിക്കുന്നു.

Fish-oil-6 ജീവിത ശൈലി രോഗങ്ങള്‍

ഡയബറ്റിസ്, ആസ്ത്മ, പൊണ്ണത്തടി, വൃക്ക രോഗങ്ങള്‍, എല്ല് സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കം മീനെണ്ണെ ഗുണകരമാണ്.

ഹൃദ്രോഗ ശസ്ത്രക്രിയാവേളയില്‍ അമിത രക്ഷ സമ്മര്‍ദ്ധം നിയന്ത്രിക്കുന്നതിനും ശസ്ത്രക്രിയയെ ബാധിക്കാവുന്ന വൃക്കയുടെ തകരാറുകള്‍ സംഭവിക്കാതിരിക്കാനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. കോറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജ്ജറിയ്ക്ക് ചിലപ്പോള്‍ മീനെണ്ണ ഉപയോഗിക്കാറുണ്ട്.

മത്സ്യം ആഹാരമാക്കുമ്പോള്‍ മീനെണ്ണ ലഭിക്കുന്നുവെങ്കിലും, അത് കഴിക്കുന്ന രീതികള്‍ ചില വ്യത്യാസങ്ങളുണ്ടാക്കുന്നുണ്ട്. മത്സ്യം തിളപ്പിച്ചും ബേക്ക് ചെയ്തും കഴിക്കുമ്പോള്‍ അത് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുന്നു. എന്നാല്‍ പൊരിച്ച മീന്‍ കഴിക്കുന്നതും ഫിഷ് സാന്‍ഡ് വിച്ചുകളും മീനെണ്ണയു
ടെ ഗുങ്ങള്‍ ഇല്ലാതാക്കുന്നു. പകരം ഹദയാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

Fish-oil-6 പാര്‍ശ്വ ഫലങ്ങള്‍

കൃത്യമായ അളവില്‍ മീനെണ്ണ അകത്ത് ചെല്ലുന്നത് സാധാരണയായി സുരക്ഷിതമാണ്. അത് ഗര്‍ഭിണികള്‍ക്കാണെങ്കിലും മുലയൂട്ടുന്നവര്‍ക്കാണെങ്കിലും അതെ. മീനെണ്ണ കഴിക്കുന്നതിന് ഒരു അളവുണ്ട് മൂന്ന് ഗ്രാമിലധികം ഒരു ദിവസം കഴിക്കാതിരിക്കുക. അമിതമായി കഴിച്ചാല്‍ അത് ചിലപ്പോള്‍ ഗുണകരമായിരിക്കില്ല. 3 ഗ്രാമില്‍ കൂടുതല്‍ മീനെണ്ണ ഒരു ദിവസം അകത്ത് ചെല്ലുന്നത് രക്തം കട്ടപിടിക്കുന്നത് തടയുകയും അത് ബ്ലീഡിങ് ഉണ്ടാക്കുകയം ചെയ്‌തേക്കാം.

അമിതമായി മീനെണ്ണ കഴിക്കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതുകൊണ്ട് ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശമനുസരിച്ച് മീനെണ്ണ കഴിക്കാന്‍ ശ്രമിക്കുക. വായ്‌നാറ്റം, എമ്പക്കം, നെഞ്ചെരിച്ചില്‍, മനം പിരട്ടല്‍, വയറിളക്കം, തിണര്‍പ്പ്, മൂക്കില്‍ നിന്നും രക്തി വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. എന്നാല്‍ മറ്റ് ആഹാരങ്ങള്‍ക്കൊപ്പമാണ് ഇത് കഴിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം ഇല്ലാതാക്കാം.