ബുദ്ധന്‍-കാറല്‍ മാര്‍ക്‌സ്-ബാബാ സാഹേബ് അംബേദ്കര്‍; പവറായി ജയ് ഭീമിലെ പവര്‍ സോംഗ്
Entertainment news
ബുദ്ധന്‍-കാറല്‍ മാര്‍ക്‌സ്-ബാബാ സാഹേബ് അംബേദ്കര്‍; പവറായി ജയ് ഭീമിലെ പവര്‍ സോംഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th October 2021, 5:34 pm

സൂര്യ നായകനാവുന്ന ‘ജയ് ഭീമി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കയ്യിലെ എട് പവറേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പാട്ടിന് വരികളൊരുക്കിയിരിക്കുന്നതും പാടിയിരിക്കുന്നതും എന്‍ജായി എന്‍ജാമിയിലൂടെ സുപരിചിതനായ അറിവ് ആണ്. സീന്‍ റോള്‍ഡാനാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് സ്റ്റില്ലുകളും ബി.ടി.എസ് വിഷ്വല്‍സും ഉള്‍പ്പെടുത്തിയാണ് പാട്ടൊരുക്കിയിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യയെത്തുന്നത്. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം.

നവംബര്‍ 2ന് ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്, ലിജോമോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: First song of Film Jai Bhim Released