സിനിമയിലെ ചൂടന്‍ ചുംബന രംഗങ്ങള്‍ എക്കാലത്തും ചര്‍ച്ചാ വിഷയമാകാറുണ്ട്. സിനിമയില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതുപോലെ ചുംബനരംഗങ്ങളിലും പുതുമ കൊണ്ടുവരാന്‍ സിനിമാ പ്രവര്‍ത്തകര്‍ മത്സരിച്ചു. അതിനിടെ പ്രേക്ഷകരെ രസിപ്പിച്ചും, വെറുപ്പിച്ചും ഒട്ടേറെ ചുംബന രംഗങ്ങളും കടന്നുപോയി. എന്നാല്‍ സിനിമയില്‍ ഈ ചുംബനരംഗങ്ങള്‍ വരാന്‍ തുടങ്ങിയതെന്നാണെന്ന് ആലോചിച്ചിട്ടുണ്ടോ?
1993ല്‍ പുറത്തിറങ്ങിയ കര്‍മയെന്ന ചിത്രത്തില്‍ ദേവിക റാണിയും, ഹിമാന്‍ഷു റായിയും ചുംബിക്കുന്ന ഒരു രംഗമുണ്ട്. അതാണ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ ചുംബന രംഗമാണെന്നാണ് പറയുന്നത്. എന്നാല്‍ അതിനു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാളചിത്രത്തിലാണ് ചുംബനരംഗം ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നാണ് പ്രമുഖ ചരിത്രകാരനായ പി.ഗോപകുമാര്‍ പറയുന്നത്.
കര്‍മ പുറത്തിറങ്ങുന്നതിന് മുമ്പ് മലയാളത്തില്‍ സി.വി രാമന്‍ പിള്ളയുടെ കഥയെ അടിസ്ഥാനമാക്കി “മാര്‍ത്താണ്ഡ വര്‍മ്മ” എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. 1931 ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 1933ന്റെ ആദ്യമാസങ്ങളിലാണ് പുറത്തിറങ്ങിയത്. “മാര്‍ത്താണ്ഡവര്‍മ്മ”യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എ.വി.പി മേനോനും പത്മിനിയും ചുംബിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാല്‍ സിനിമാ ചരിത്രത്തില്‍ നിന്നും ആ രംഗം എങ്ങനെ മാഞ്ഞുപോയെന്നത് തനിക്കറിയില്ലെന്നും ഗോപകുമാര്‍ പറഞ്ഞു.
ഈ സീനില്‍ ഭ്രാന്തനായി വേഷം കെട്ടിയെത്തുന്ന അനന്തപത്മനാഭന്‍ കാമുകി പാറുക്കുട്ടിയെ കാണുമ്പോള്‍ വികാരവായ്‌പ്പോടെ ചുംബിക്കുകയാണ്. എന്നാല്‍ ബ്രിട്ടീഷ് രാജ കുടുംബത്തെപ്പോലും അവേശഭരിതരാക്കിയ കര്‍മയുമായി താരതമ്യം ചെയ്യുമ്പോള്‍ “മാര്‍ത്താണ്ഡ വര്‍മ്മ”ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.
തിരുവനന്തപുരത്തെ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നതിനിടെ ചിത്രത്തിന്റെ പ്രിന്റ് കോടതി കണ്ടുകെട്ടി. രാമന്‍ പിള്ളയുടെ നോവല്‍ സിനിമയാക്കാന്‍ “മാര്‍ത്താണ്ഡവര്‍മ്മ”യുടെ നിര്‍മ്മാതാവ് സുന്ദര്‍ രാജ് അനുമതി വാങ്ങിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോപ്പി റെറ്റ് കേസില്‍ കുടിങ്ങേണ്ടി വന്ന ആദ്യ ചിത്രം കൂടിയാണിതെന്നും ഗോപകുമാര്‍ പറഞ്ഞു.

