സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശവും നിയമലംഘനവും; ബിഗ് ബോസില്‍ നിന്ന് സജ്‌ന - ഫിറോസ് ദമ്പതിമാരെ പുറത്താക്കി
Bigg boss Malayalam
സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശവും നിയമലംഘനവും; ബിഗ് ബോസില്‍ നിന്ന് സജ്‌ന - ഫിറോസ് ദമ്പതിമാരെ പുറത്താക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th April 2021, 11:54 pm

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്ന് മത്സരാര്‍ത്ഥികളായ സജ്‌ന – ഫിറോസ് ദമ്പതിമാരെ ഷോയില്‍ നിന്ന് പുറത്താക്കി. അസാധാരണ നടപടിയായിട്ടാണ് ചൊവ്വാഴ്ച്ച ഷോയില്‍ മോഹന്‍ലാല്‍ നേരിട്ട് എത്തി സജ്‌ന – ഫിറോസ് ദമ്പതിമാരെ പുറത്താക്കിയത്.

ഷോയില്‍ നിരന്തരമായി സ്ത്രീകള്‍ അടക്കമുള്ള മത്സരാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിനും കൊണ്ടാണ് ഇരുവരെയും ഷോയില്‍ നിന്ന് പുറത്താക്കിയത്.

രണ്ട് വ്യക്തികളായിരുന്നെങ്കിലും ഒറ്റ മത്സരാര്‍ത്ഥിയായിട്ടായിരുന്നു ഇരുവരും മത്സരിച്ചിരുന്നത്. സാധാരണ രീതിയില്‍ ശനിയാഴ്ച്ചയും ഞായറാഴ്ചയുമായിരുന്നു മോഹന്‍ലാല്‍ ബിഗ് ബോസ് എപ്പിസോഡില്‍ എത്തിയിരുന്നത്.

എന്നാല്‍ ഏപ്രില്‍ 14 ന് വിഷു സ്‌പെഷ്യല്‍ എപ്പിസോഡ് ആയതിനാല്‍ മോഹന്‍ലാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ രമ്യ, സൂര്യ എന്നിവര്‍ക്കെതിരായി സജ്‌ന-ഫിറോസ് ദമ്പതിമാര്‍ അധിക്ഷേപകരമായി സംസാരിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച്ച അപ്രതീക്ഷിതമായി മോഹന്‍ലാല്‍ ഷോയില്‍ എത്തിയത്. മുഴുവന്‍ മത്സരാര്‍ത്ഥികളോടും കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ ശേഷം സജ്‌ന – ഫിറോസിനെ പുറത്താക്കുകയായിരുന്നു.

പുറത്തെ കാര്യങ്ങള്‍ പരാമര്‍ശിക്കുക എന്നത് നിയമലംഘനമാണ്. സ്ത്രീകള്‍ക്കെതിരായ മോശമായ പരാമര്‍ശങ്ങള്‍, സ്ത്രീകള്‍ എന്നല്ല ഒപ്പമുള്ള ആര്‍ക്കെതിരെയുമുള്ളതും തെറ്റായ കാര്യമാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

Content Highlights: firoz sajina kicked out of Bigg Boss malayalam 3