കണ്ണൂരില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം
Kerala News
കണ്ണൂരില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st February 2025, 7:34 am

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നുമാണ് പ്രാഥമിക വിവരം. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിയതോടെ അപകടമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെയോടെ തെയ്യം നടക്കുന്നതിനിടെ അമിട്ട് പൊട്ടിക്കുകയായിരുന്നു. അതിനിടെ മുകളില്‍ നിന്ന് പൊട്ടാത്ത അമിട്ട് നാട്ടുകാരുടെ ഇടിലേക്ക് പോവുകയും നിലത്തുനിന്ന് പൊട്ടുകയുമായിരുന്നു.

Content Highlight: Fireworks accident in temple in Kannur; Five people were injured, one seriously