പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം
national news
പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം
ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 3:32 pm

മുംബൈ: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ടെര്‍മിനല്‍ 1 ഗേറ്റിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.

കൊറോണ വാക്‌സിനായ ‘കൊവിഷീല്‍ഡ്’ നിര്‍മ്മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. വാക്സിന്‍ ജനുവരിയില്‍ ഇന്ത്യയിലെ മുന്‍നിര ഡ്രഗ് റെഗുലേറ്റര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

Content Highlights: Fire Breaks Out at Terminal 1 Gate of Serum Institute