കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. രോഗികള്‍ ഇല്ലാത്ത സി ബ്ലോക്കിലാണ് തീ പടര്‍ന്നത്.
നിലവില്‍ കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുകയാണ്. പൊലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
സി ബ്ലോക്കിലെ എ.സി പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ നിലവില്‍ തീപിടുത്തമുണ്ടായ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയുടെ താഴത്തെ നിലയിലുള്ള രോഗികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. രോഗികള്‍ സുരക്ഷിതരാണെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട് എം.പി എം.കെ. രാഘവന്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.