നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു; മൂന്നുപേര്‍ പിടിയില്‍
D' Election 2019
നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു; മൂന്നുപേര്‍ പിടിയില്‍
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 8:47 am

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് താഴെ തീപിടിച്ചത്.

വേദിയിലുണ്ടായിരുന്ന എ.സിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

വേദിയില്‍ വൈദ്യുത ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ കരാറെടുത്ത വ്യക്തിയേയും രണ്ടു തൊഴിലാളികളേയുമാണ് കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തീപിടിച്ച ഉടന്‍ തന്നെ സുരക്ഷാസേന തീയണച്ചു. മോദി സംസാരിച്ച് തീര്‍ന്നശേഷമാണ് കരാറുകാരേയും തൊഴിലാളികളേയും കസ്റ്റഡിയിലെടുത്തത്.