ദോഹയില്‍ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്ന്‌ മലയാളികളടക്കം 11 മരണം
World
ദോഹയില്‍ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്ന്‌ മലയാളികളടക്കം 11 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th February 2014, 3:18 pm

[share]

[]ഖത്തര്‍: ദോഹയില്‍ ലാന്റ്മാര്‍ക്ക് മാളിലെ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു.നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു.

മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുല്‍ സലീം, കൊയിലാണ്ടി മുച്ചുക്കുന്ന് സ്വദേശി മാനോല്‍ റിയാസ്, തിക്കോടി പെരുമാള്‍പുരം സ്വദേശി സക്കറിയ എന്നിവരാണ് മരിച്ച മലയാളികള്‍.

സഫോടനം നടന്ന ഹോട്ടലിനു സമീപത്തെ കഫറ്റീരിയയിലെ ജീവനക്കാരായിരുന്നു ഇവര്‍.

ഹോട്ടലില്‍ ഗ്യാസ് നിറക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് ലഭ്യമായ വിവരം.

ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

സിവില്‍ ഡിഫന്‍സിലെ അഗ്‌നിശമന സേനയും പോലീസും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഹമദ് ആശുപത്രി സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചു.

അപകടം സംബന്ധിച്ച വിശദീകരണം നല്‍കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഉടന്‍ പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.