മൊറട്ടോറിയം ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കാന്‍ ബോധവത്കരണവുമായി സര്‍ക്കാര്‍
kERALA NEWS
മൊറട്ടോറിയം ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കാന്‍ ബോധവത്കരണവുമായി സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 11:38 am

വയനാട്:പ്രളയബാധിത വില്ലേജുകളിലെ ബാങ്കു വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ആനുകൂല്യങ്ങള്‍ മുഴുവനാളുകളിലേക്കും എത്തിക്കാന്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം സംഘടിപ്പിച്ച് സര്‍ക്കാര്‍. ബോധവല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.മൊറട്ടോറിയത്തിന്റെ ഗുണഫലം കര്‍ഷകരിലേക്കെത്തിക്കാന്‍ വായ്പാപുനക്രമീകരണം നടത്തേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്താനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

കഴിഞ്ഞവര്‍ഷം പുനഃക്രമീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു പാടു കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമായിരുന്നു.ഈ വര്‍ഷം അത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ് സാമ്പത്തിക സാക്ഷരതാ യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം പത്ത് ശതമാനം വായ്പകള്‍ മാത്രമാണ് പുനക്രമീകരിച്ചത്. മൊറട്ടോറിയം ആനുകൂല്യം ലഭിക്കാന്‍ വായ്പാ പുനക്രമീകരണം അനിവാര്യമാണ്.പുനക്രമീകരിക്കാത്ത വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

വയനാട്ടിലെ എല്ലാ വില്ലേജുകളും പ്രളയബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായ്പയെടുത്തവരെയെല്ലാം പുനക്രമീകരണവുമായും മൊറട്ടോറിയവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും കൃഷിമന്ത്രി പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിലാണ് ബോധവല്‍ക്കരണം നടത്തുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ