ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്
Kerala
ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 3:25 pm

കൊച്ചി: നടന്‍ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത് പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്രാപ്രദേശ്, കര്‍ണാടക, പഞ്ചാബ് സ്വദേശികളില്‍ നിന്ന് ഒരു കോടി 61 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അടിമാലി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആലുവ പൊലീസിന് നല്‍കിയ പരാതി അടിമാലി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

നോട്ടീസ് അയച്ചെങ്കിലും ബാബുരാജിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഗ്രേറ്റ് വെസ്റ്റേണ്‍ ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കായാണ് ബാബുരാജ് നിക്ഷേപം സ്വീകരിച്ചത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: Financial fraud case against Baburaj