മുംബൈ: തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ കാക്ക കാക്കയുടെ ഹിന്ദി പതിപ്പില്‍ ജോണ്‍ എബ്രഹാമിന്റെ നായികയായി ജെനീലിയ ഡിസൂസയെത്തും. ജ്യോതികയുടെ റോളില്‍ ആരെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രം വിപുല്‍ ഷായാണ് നിര്‍മ്മിക്കുന്നത്. ആദ്യം അസിനെയായിരുന്നു നായികയായി തീരുമാനിച്ചത്. എന്നാല്‍ സല്മാന്ഖാന് ചിത്രമായ റെഡിക്ക് വേണ്ടി അസിന് പിന്മാറേണ്ടി വന്നു.
തന്റെ ചിത്രമായ നമസ്തേ ലണ്ടനിലെ നായിക കത്രീന കൈഫായിരുന്നു വിപുല്‍ കണ്ടുവച്ചിരുന്ന മറ്റൊരാള്‍. എന്നാല്‍ ദോസ്താന 2ന് ശേഷം കത്രീന നേരെ പോയത് ഇമ്രാന് ഖാനൊത്തുള്ള യഷ് രാജ് ചിത്രത്തിന്റെ സെറ്റിലേക്കാണ്.
ഇനിയിപ്പോ ഒരു നായികയില്ലാതെ ഷൂട്ടിങ് ആരംഭിക്കാമെന്ന സ്ഥിതിവരെ കാര്യങ്ങള്‍ എത്തിയപ്പോഴാണ് ഭാഗ്യം കൊണ്ട് ജനീലിയയെ കണ്ടെത്തിയ്. എതായലും ജാനേ തൂ യ ന ജാനേന നായികയുടെ രാശിയും ഇപ്പോള്‍ അത്ര നല്ലതല്ലെന്നാണ് കേള്‍ക്കുന്നത്.
ഒരു മൊബൈല്‍ ഫോണിന്റെ പരസ്യചിത്രത്തില്‍ ജോണും ജെനീലിയയും ഇതിനു മുമ്പ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കാക്ക കാക്കയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത ഹിന്ദി പതിപ്പിന്റെ ചിത്രീകരണം കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചതായും വിപുല്‍ ഷാ വ്യക്തമാക്കി.
