പുഷ്പ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ജൂലൈയില്‍; റിലീസ് 2023 ല്‍
Film News
പുഷ്പ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ജൂലൈയില്‍; റിലീസ് 2023 ല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th April 2022, 11:47 pm

ഇന്ത്യയിലാകെ വലിയ വിജയം നേടിയ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിലാരംഭിക്കും. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സുകുമാര്‍ സ്‌ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട ചില രംഗങ്ങള്‍ ആദ്യം തന്നെ ചിത്രീകരിക്കും. പുഷ്പയിലെ ഡയലോഗുകളെഴുതിയ ശ്രീകാന്ത് വിസ രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കും,’ ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

ഇവര്‍ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകര്‍ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ സമന്തയുടെ ഐറ്റം ഡാന്‍സും ആഘോഷിക്കപ്പെട്ടു.

കഴിഞ്ഞ ഡിസംബര്‍ 29 തിന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.

മലയാളവും തമിഴിലുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

Content Highlight: Filming of the second part of Pushpa will start in July