എഡിറ്റര്‍
എഡിറ്റര്‍
ഇത്രയും തുച്ഛമായ ശമ്പളമോ? നിങ്ങളുടെ ഇഷ്ടതാരങ്ങളുടെ ആദ്യ പ്രതിഫലം ഇങ്ങനെ..
എഡിറ്റര്‍
Thursday 20th April 2017 11:18am

സിനിമാതാരങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് നമുക്ക് ഓര്‍മ വരിക. എന്നാല്‍ ഒരുകാലത്ത് വെറും തുച്ഛമായ തുകയ്ക്ക ജോലി ചെയ്തിരുന്നവരാണ് പല താരങ്ങളും. മലയാളത്തിലേയും തമിഴിലേയും ബോളിവുഡിലേയും മികച്ച താരങ്ങള്‍ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം ഇങ്ങനെയാണ്.

മലയാളത്തിന്റേതെന്നല്ല ഇന്ത്യയുടെ തന്നെ പ്രിയതാരമാണ് മോഹന്‍ലാല്‍. കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന മോഹന്‍ലാലിന്റെ ആദ്യത്തെ ശമ്പളം വെറും 2000 രൂപയായിരുന്നു.

തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ഹാസന്റെ ആദ്യശമ്പളം വെറും 500 രൂപയും. ബസ് കണ്ടക്ടറായിരിക്കെ രജനീകാന്തിന് ശമ്പളമായി ലഭിച്ചുകൊണ്ടിരുന്നത് 1300 രൂപയാണ്. തമിഴകത്തിന്റെ തല അജിത്തിന് 1500 രൂപയാണ് ആദ്യപ്രതിഫലമായി ലഭിച്ചത്. ചിരഞ്ജീവിക്ക് 1116 രൂപയുമായിരുന്നു പ്രതിഫലം. തമിഴകത്തിന്റെ സ്വന്തം താരമായ സൂര്യയ്ക്ക് ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയത് 750 രൂപയാണ്. അനിമേറ്ററായി സിനിമയിലെത്തിയ അല്ലു അര്‍ജുന്റെ പ്രതിഫലം 3500 രൂപയായിരുന്നു.

ബിഗ് ബി അമിതാഭ് ബച്ചന്‍ 500 രൂപയ്ക്കാണ് ആദ്യമായി അഭിനയിച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ സിനിമയിലെത്തുന്നതിന് മുന്‍പ് വെയിറ്ററായിരുന്നു. 1500 രൂപയായിരുന്നു അക്ഷയ് കുമാറിന്റെ അന്നത്തെ ശമ്പളം. ആശ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് 100 രൂപയാണ് ഋത്വിക് റോഷന് ലഭിച്ചത്.


Dont Miss ഷാജിയേട്ടാ..കെ.ആര്‍.കെ യെ അങ്ങ്..; അരുത് അബൂ അരുത്: ഹിറ്റായി സൈജു കുറുപ്പിന്റേയും ജയസൂര്യയുടേയും ഫേസ്ബുക്ക് പോസ്റ്റ് 


ജോണ്‍ എബ്രഹാമിന് 11800 രൂപയാണ് ആദ്യമായി ശമ്പള ഇനത്തില്‍ ലഭിച്ചത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 2500 രൂപയും ആമിര്‍ഖാന് 1000 രൂപയുമാണ് ലഭിച്ചത്. ബോളിവുഡിലെ മുന്‍താരമായ നസീറുദ്ദീന്‍ ഷാ 7.50 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. ധര്‍മേന്ദ്രയ്ക്ക് അക്കാലത്ത് ലഭിച്ച ശമ്പളം 51 രൂപയായിരുന്നു. ഷിപ്പിങ് എക്‌സിക്യൂട്ടീവായിരുന്ന കിങ് ഖാന്‍ ഷാരൂഖിന് ലഭിച്ചിരുന്ന പ്രതിഫലം 500 രൂപയായിരുന്നു.

നടിമാരുടെ കാര്യവും വ്യത്യസ്തമാല്ല. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് 5000 രൂപയും തമിഴ് താരം തമന്നയ്ക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 5 ലക്ഷം രൂപയാണ്. ലക്ഷ്മി മേനോന് 20 ലക്ഷം രൂപയും ബോളിവുഡ് താരം സോനം കപൂറിന് 3000 രൂപയുമാണ് പ്രതിഫലയിനത്തില്‍ ആദ്യമായി ലഭിച്ചത്.

Advertisement