ആന്ധ്രയില്‍ പുതിയ മന്ത്രിയായി നടി റോജ
national news
ആന്ധ്രയില്‍ പുതിയ മന്ത്രിയായി നടി റോജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2022, 4:52 pm

അമരാവതി: ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി നടി റോജ ശെല്‍മണി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജഗന്‍മോഹന്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോഴാണ് റോജയ്ക്ക് അവസരം ലഭിച്ചത്. 49കാരിയായ നടി തിരുപ്പതിക്കടുത്തുള്ള നഗരി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് റോജ എം.എല്‍.എയായി ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുനഃസ്ഘടിപ്പിച്ചിരിക്കുന്നത്.

2000ലാണ് റോജ രാഷ്ട്രീയത്തിലെത്തുന്നത്. ടി.ഡി.പിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ റോജ പിന്നീട് വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

ജില്ലകളുടെ പുന:സംഘടനയില്‍ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാല്‍ ചിറ്റൂര്‍, തിരുപ്പതി എന്നീ കണ്ട് ജില്ലകളെയാണ് റോജ പ്രതിനിധീകരിക്കുക. റോജയെ കൂടാതെ അമ്പാട്ടി രാം ബാബു, ഗുഡിവാഡ അമര്‍നാഥ് എന്നിവരും ആദ്യമായി മന്ത്രിസഭയില്‍ എത്തുന്നത്.

 

Content Highlights: Film star Roja among 13 set to become Andhra Pradesh ministers