ഡബിള്‍ ബാരല്‍; അടിയെയും വെടിയെയും മറക്കാം, മാറ്റത്തിന്റെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാം
D-Review
ഡബിള്‍ ബാരല്‍; അടിയെയും വെടിയെയും മറക്കാം, മാറ്റത്തിന്റെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th September 2015, 4:07 pm

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സംവിധായകരെ കൊതിപ്പിച്ചിട്ടുള്ള ഒരു പ്രമേയമാണ് അധോലോകമെന്നോ കൊള്ളസംഘമെന്നോ പറയാവുന്ന ഗ്യാങ്സ്റ്റര്‍ക്കൂട്ടം.  കമല്‍ഹാസന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മണിരത്‌നത്തിന്റെ “നായകന്‍” അടക്കമുള്ള സിനിമകള്‍ പിറന്നത് ലോക ക്ലാസിക്കുകളിലൊന്നായ ഗ്യാങ്സ്റ്റര്‍ ചിത്രം “ഗോഡ് ഫാദറി”ല്‍ നിന്നാണ്.


SURAJ-AR


| ഫിലിം റിവ്യൂ : സൂരജ് കെ. ആര്‍ |


Rating
ചിത്രം: ഡബിള്‍ ബാരല്‍
തിരക്കഥ, സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
നിര്‍മ്മാണം: ഓഗസ്റ്റ് സിനിമ  ആമേന്‍ മൂവി മൊണാസ്റ്ററി
അഭിനേതാക്കള്‍: പ്രൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ഇഷ ഷെര്‍വാണി, വിജയ് ബാബു തുടങ്ങിയവര്‍
ഛായാഗ്രഹണം: അഭിനന്ദന്‍ രാമാനുജം
എഡിറ്റിങ്: മനോജ്
സംഗീതം: പ്രശാന്ത് പിള്ള

സിനിമ എന്നാല്‍ മറ്റെന്തിനേക്കാളും കാഴ്ചയുടെ കലയാണ് എന്ന സംവിധായകന്റെ പ്രഖ്യാപനമാണ് “ഡബിള്‍ ബാരല്‍.” ആദ്യ ചിത്രമായ നായകന്‍ തൊട്ടിങ്ങോളം ഇല്ലാക്കഥകളുടെ അല്ലെങ്കില്‍ പുതുമയില്ലാക്കഥകളുടെ വ്യത്യസ്തവും മികവാര്‍ന്നതുമായ ആവിഷ്‌കാരമാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ ശൈലിയും പ്രേക്ഷകരുടെ രുചിയും ഒത്തുവന്ന് തിയറ്റര്‍ നിറഞ്ഞ വിഭവം “ആമേന്‍” ആയിരുന്നു എന്നുമാത്രം.

“ഡബിള്‍ ബാരലി”ലെത്തുമ്പോഴും ഭയം തൊട്ടുതീണ്ടാത്ത ആ പരീക്ഷണകുതുകിയായ സംവിധായകനെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക. ഇത്തവണ ഗ്യാങ്സ്റ്ററുകളുടെ ലോകമാണ് ലിജോ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ സ്ഥിരം ചിത്രീകരണ ശൈലിയില്‍ നിന്നു മാറി, ഗ്യാങ്സ്റ്റര്‍ ലോകത്തെ തമാശവല്‍ക്കരിച്ചുകൊണ്ടാണ് സംവിധായകന്റെ വരവ്.

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സംവിധായകരെ കൊതിപ്പിച്ചിട്ടുള്ള ഒരു പ്രമേയമാണ് അധോലോകമെന്നോ കൊള്ളസംഘമെന്നോ പറയാവുന്ന ഗ്യാങ്സ്റ്റര്‍ക്കൂട്ടം.  കമല്‍ഹാസന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മണിരത്‌നത്തിന്റെ “നായകന്‍” അടക്കമുള്ള സിനിമകള്‍ പിറന്നത് ലോക ക്ലാസിക്കുകളിലൊന്നായ ഗ്യാങ്സ്റ്റര്‍ ചിത്രം “ഗോഡ് ഫാദറി”ല്‍ നിന്നാണ്.

അനുകരണത്തിനപ്പുറം ഉടച്ചുവാര്‍ക്കലും സ്ഥലത്തിനും കാലത്തിനുമനുസരിച്ചുള്ള പുന: സൃഷ്ടിയുമാണ് മണിരത്‌നം ചെയ്തത്. അതേസമയം “ഗോഡ്ഫാദര്‍” ഇല്ലെങ്കില്‍ ഒരിക്കലും സംഭവിക്കില്ലായിരുന്ന “തലൈവ” പോലുള്ള സിനിമകളും ഈയടുത്ത് ഇറങ്ങി.  എന്നാല്‍ ഗ്യാങ്‌സ്റ്റര്‍ സിനിമകളില്‍ നിന്നും
പ്രചോദനമുള്‍ക്കൊണ്ട ലിജോ തന്റെ സിനിമയെ കഴിയുന്നത്ര മൗലികമാക്കി മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്.


ആകെമൊത്തം കോമഡിയാണ് സിനിമയുടെ ഭാവം. അതിപ്പോള്‍ പരസ്പരം വെടിവച്ച് ചോര തെറിച്ചു ചാകുന്ന രംഗങ്ങളായാലും ചിരിപ്പിക്കുന്നവ. ഒപ്പം അതിഭീകര വെടിക്കോപ്പുകളുമായുള്ള സംഘട്ടനത്തിനിടെ ആലസ്യത്തിലൊഴുകുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയും. ക്വിന്റിന്‍ ടറാന്റിനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്റ്റാഡ്‌സ്, ജാങ്കോ അണ്‍ചെയിന്‍ഡ് തുടങ്ങിയ സിനിമകളുടെ സ്വാധീനം ഇവിടങ്ങളില്‍ നിഴലിക്കുന്നത് കാണാം.


double-barrel-3

കഥയില്ലായ്മയിലും “ഡബിള്‍ ബാരലി”ന് പേരിനൊരു കഥ, അല്ലെങ്കില്‍ കഥാപരിസരം ഉണ്ട്. അതിങ്ങനെ; ലൈലാ,മജ്‌നു എന്നു പേരായ രണ്ടു രത്‌നക്കല്ലുകള്‍. ഈ രത്‌നങ്ങള്‍ കൈക്കലാക്കാനുള്ള അധോലോകരാജാക്കന്മാരുടെയും ഇഹലോക പാവങ്ങളുടെയും സഞ്ചാരം. ഈ കഥയിലൂടെയോ കഥയില്ലായ്മയിലൂടെയോ
മലയാളസിനിമ ഇന്നുവരെ സഞ്ചരിച്ച വഴികളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം മാറി, പുതുമയുടെ ഇരട്ടക്കുഴലുമായി ലിജോയും സഞ്ചരിക്കുന്നു.

ആകെമൊത്തം കോമഡിയാണ് സിനിമയുടെ ഭാവം. അതിപ്പോള്‍ പരസ്പരം വെടിവച്ച് ചോര തെറിച്ചു ചാകുന്ന രംഗങ്ങളായാലും ചിരിപ്പിക്കുന്നവ. ഒപ്പം അതിഭീകര വെടിക്കോപ്പുകളുമായുള്ള സംഘട്ടനത്തിനിടെ ആലസ്യത്തിലൊഴുകുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയും. ക്വിന്റിന്‍ ടറാന്റിനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്റ്റാഡ്‌സ്, ജാങ്കോ അണ്‍ചെയിന്‍ഡ് തുടങ്ങിയ സിനിമകളുടെ സ്വാധീനം ഇവിടങ്ങളില്‍ നിഴലിക്കുന്നത് കാണാം.

ലോക ക്ലാസിക്കുകളിലൊന്നായ “അപ്പോകലിപ്‌സ് നൗ” എന്ന ചിത്രത്തവും ചെറുതല്ലാത്ത വിധത്തില്‍ ലിജോയെ സ്പര്‍ശിച്ചതായി തോന്നുന്നു. എന്നാല്‍ ഈ മാതൃകകളുടെ അനുകരണമാകാതെ തന്റേതായ ശൈലി അനുഭവപ്പെടുത്തുന്നിടത്താണ് ലിജോ നാളെയുടെ സംവിധായകന്‍ എന്ന തോന്നല്‍ ജനിപ്പിക്കുന്നത്.

കോമഡി മാത്രമല്ല, സ്പൂഫിലൂടെയുള്ള വിമര്‍ശന ശ്രമങ്ങളുടെ അനുരണനങ്ങളും വെടിയൊച്ചകള്‍ക്കിടെ അങ്ങിങ്ങായി തെളിഞ്ഞു കേള്‍ക്കാം. “സെമിത്തേരി സീനുകളില്‍ പൊതുവേ മഴ പെയ്യേണ്ടതല്ലേ” എന്ന് ഒരു കഥാപാത്രം പറയുന്നതും, ഇംഗ്ലീഷുകാരനായ മറ്റൊരു കഥാപാത്രം “Shit” എന്ന വാക്കിനെ “ഉച്ചിഷ്ടം” എന്ന് മലയാളീകരിക്കുന്നതുമെല്ലാം ഉദാഹരണങ്ങള്‍.

ഗ്യാങ്സ്റ്റര്‍ പ്രമേയങ്ങളുമായി ഒരുപിടി ചിത്രങ്ങളിറങ്ങിയിട്ടുള്ള മലയാളത്തില്‍ (ഗ്യാങ്സ്റ്റര്‍ എന്ന പേരില്‍ത്തന്നെ ഒരു ചിത്രം നമുക്കുണ്ടല്ലോ) കണ്ണുരുട്ടിപ്പേടിപ്പിച്ച് തലകൊയ്യാന്‍ നടക്കുന്ന ഗ്യാങ്സ്റ്ററുകളെ മാത്രം കാണിച്ചിട്ടുള്ള സംവിധായകര്‍ക്ക് ഇരട്ടക്കുഴല്‍ കൊണ്ടുള്ള ഒരുകുത്തു തന്നെയാകണം ലിജോ ഇത്തരം സീനുകളിലൂടെ ഉദ്ദേശിച്ചത്.


ഒന്നും പറയാനില്ലാതെ വെറുതെ ക്യാമറ  ചലിപ്പിക്കുക മാത്രം ചെയ്യുകയാണ് പകുതിയോടടുത്തും പകുതിക്ക് ശേഷവും പലയിടങ്ങളിലും ലിജോ. ഇതു തന്നെയാണ് പരീക്ഷണചിത്രത്തിന് ലഭിക്കാമായിരുന്ന വിജയത്തെ കയ്യകലത്തില്‍ നിന്നും പ്രേക്ഷകര്‍ തട്ടിമാറ്റാനുള്ള കാരണവും.


double-barrel-2
ഫ്രാന്‍സിസ് ഫോഡ് കാപ്പോളയുടെ ലോകപ്രശസ്ത അധോലോക ചിത്രവും ക്ലാസിക്കുകളിലൊന്നുമായ “ഗോഡ് ഫാദറി”ല്‍ മര്‍ലിന്‍ ബ്രാന്‍ഡോ അവതരിപ്പിച്ച വീറ്റോ കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങളാണ് ഈ സിനിമയിലെ പ്രധാന ഗ്യാങ്സ്റ്റര്‍മാരില്‍ ഒരാള്‍ക്ക് നല്‍കിയിരിക്കുന്ന് എന്നതും സ്പൂഫ് ശ്രമത്തിന്റെ ഭാഗം തന്നെ.

എന്നാല്‍ വെടിക്ക് പകരം വെറും പുകമാത്രമാകുന്ന കാഴ്ചകളും “ഡബിള്‍ ബാരലി”ല്‍ സുലഭമാണ്. വ്യക്തിത്വമില്ലാത്ത കുറേ കഥാപാത്രങ്ങളും മടുപ്പിക്കുന്ന വലിച്ചുനീട്ടലുമാണ് അവയില്‍ പ്രധാനം. ഒപ്പം ഇടയ്ക്കിടെയുള്ള ചില പാട്ടുകളും ബോറടിപ്പിക്കുന്നു. ആര്യ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ഈ സിനിമയില്‍ ഇല്ലെങ്കില്‍പ്പോലും യാതൊരു മാറ്റവും സംഭവിക്കുമെന്നു തോന്നുന്നില്ല. കോമാളിത്തരങ്ങള്‍ക്കുവേണ്ടി മാത്രമാണ് ഈ കഥാപാത്രങ്ങളുടെ സൃഷ്ടി.

ഒന്നും പറയാനില്ലാതെ വെറുതെ ക്യാമറ  ചലിപ്പിക്കുക മാത്രം ചെയ്യുകയാണ് പകുതിയോടടുത്തും പകുതിക്ക് ശേഷവും പലയിടങ്ങളിലും ലിജോ. ഇതു തന്നെയാണ് പരീക്ഷണചിത്രത്തിന് ലഭിക്കാമായിരുന്ന വിജയത്തെ കയ്യകലത്തില്‍ നിന്നും പ്രേക്ഷകര്‍ തട്ടിമാറ്റാനുള്ള കാരണവും.


ക്യാമറ, എഡിറ്റിങ് എന്നീ സാങ്കേതിക വശങ്ങളില്‍ എപ്പോഴത്തെയും പോലെ കൃത്യത പുലര്‍ത്തുന്നുണ്ട് ലിജോ. മറ്റെന്തിനേക്കാളും ഉയര്‍ന്നു കേള്‍ക്കുന്നത് വെടിയൊച്ചയാണെങ്കിലും ആ താളബോധമാര്‍ന്ന ശബ്ദമിശ്രണ്ത്തിനും നല്‍കാം എ പ്ലസ്.


double-barrel-4

കോമഡി വഴങ്ങില്ല എന്നു വിമര്‍ശനം കേട്ടിട്ടുള്ള പൃഥ്വിവിരാജിന്റെ തമാശപ്രകടനങ്ങള്‍ വിജയിക്കുന്നുണ്ട്. ചേട്ടന്‍ ഇന്ദ്രജിത്ത് ഹാസ്യാഭിനയത്തിന്റെ ആശാനാണെന്ന് ഈ സിനിമയിലും തെളിയിക്കുന്നു. അനില്‍ മുരളി, രചന നാരായണന്‍ കുട്ടി, സാബു തരികിട എന്നിവരുടെ സ്വതസിദ്ധ ഹാസ്യം കാണികളെ
മടുപ്പില്‍ നിന്നും മുക്തരാക്കാന്‍ സഹായിക്കുന്നുണ്ട്. വിജയ് ബാബു, മലയാളം പറയുന്ന റഷ്യക്കാര്‍ എന്നിവരും നന്നായിട്ടുണ്ട്.

സംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അധോലോക കഥാപാത്രം ആഴമുള്ളതൊന്നുമല്ലെങ്കിലും (അങ്ങനെ നോക്കുമ്പോള്‍ ചെമ്പന്‍ വിനോദ് കുഴിക്കുന്ന കുഴിക്കല്ലാതെ മറ്റൊന്നിനുമില്ല ആഴം എന്നു പറയേണ്ടിവരും) കണ്ടിരിക്കുമ്പോള്‍ ഒരു രസം തോന്നും. ഒരക്ഷരം പോലും പറഞ്ഞില്ലെങ്കിലും തോക്കേന്തി നടക്കുക മാത്രം ചെയ്യുന്ന സണ്ണി വെയ്ന്‍ ഭാവങ്ങളാല്‍ രസിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ പേരുകളും കൗതുകമുണര്‍ത്തുന്നവയാണ്.

ക്യാമറ, എഡിറ്റിങ് എന്നീ സാങ്കേതിക വശങ്ങളില്‍ എപ്പോഴത്തെയും പോലെ കൃത്യത പുലര്‍ത്തുന്നുണ്ട് ലിജോ. മറ്റെന്തിനേക്കാളും ഉയര്‍ന്നു കേള്‍ക്കുന്നത് വെടിയൊച്ചയാണെങ്കിലും ആ താളബോധമാര്‍ന്ന ശബ്ദമിശ്രണത്തിനും നല്‍കാം “എ പ്ലസ്.”

ഗ്യാങ്സ്റ്റര്‍ കോമഡി എന്ന പുതിയശൈലീ സിനിമ മലയാളത്തില്‍ അവതരിപ്പിച്ചതിന്റെ അഭിനന്ദനമാണ് ലിജോ അര്‍ഹിക്കുന്നത്. പരാധീനതകള്‍ ഏറെയുണ്ടെങ്കിലും പരീക്ഷണം എന്ന നിലയ്ക്ക് കണ്ടിരിക്കേണ്ട ചിത്രം. മലയാള ദൃശ്യസങ്കല്‍പ്പങ്ങള്‍ക്ക് പുതുനിറം ചാര്‍ത്താനുള്ള ഈ ശ്രമത്തെ അതിനാല്‍ത്തന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു, വെടിയെയും, അടിയെയും പൊടിയെയും മറന്നുകൊണ്ട്.