ഷംനയേയും മിയയേയും പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ വിളിച്ചിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മ്മജന്‍
Kerala News
ഷംനയേയും മിയയേയും പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ വിളിച്ചിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മ്മജന്‍
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 2:41 pm

കൊച്ചി: തട്ടിപ്പുകാര്‍ തന്നെ നിരന്തരം വിളിച്ചതായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഷംനയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ സംഘം തന്നെ വിളിച്ചെന്നും ധര്‍മ്മജന്‍ പറഞ്ഞു.
നടി മിയയെ പരിചയപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടെതായി ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പൊലീസിനോട് പറഞ്ഞതായും ധര്‍മ്മജന്‍ അറിയിച്ചു.

ഷംന കാസിമിന്റെ കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. ധര്‍മ്മജനോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവാനാണ് പറഞ്ഞിരുന്നത്.


നടന്‍ ധര്‍മ്മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നലെയാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചത്.

അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ