എഡിറ്റര്‍
എഡിറ്റര്‍
കിങ്ഫിഷറിലെ വിദേശനിക്ഷേപം വര്‍ധിച്ചു
എഡിറ്റര്‍
Wednesday 31st October 2012 4:17pm

ബാംഗ്ലൂര്‍: തകര്‍ച്ചകളില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സില്‍ വിദേശനിക്ഷേപം വര്‍ധിച്ചു.

സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കമ്പനി സമര്‍പ്പിച്ച ഏറ്റവും പുതിയ വിവരം അനുസരിച്ച് സപ്തബംറിലെ കമ്പനിയുടെ വിദേശ നിക്ഷേപത്തില്‍ 2.46 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Ads By Google

ജീവനക്കാരുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് ലൈസന്‍സ് തിരച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കിങ്ഫിഷര്‍ മേധാവി വിജയ് മല്യ വ്യോമായന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മൂന്ന് മാസത്തോളമായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷറിന്റെ സര്‍വീസുകള്‍ മുടങ്ങിയിരുന്നു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

ഏകദേശം 7500 കോടി രൂപയുടെ കടബാധ്യതയാണ് കിങ്ഫിഷറിനുള്ളത്.

അതേസമയം, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്‌ജെറ്റ് എന്നീ കമ്പനികളുടെ ഓഹരി നിക്ഷേപത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement