ഇനി ഒരു മാസക്കാലത്തേക്ക് ലോകം ഒരു തുകല്‍ പന്തിലേക്ക് ചുരുങ്ങുകയാണ്. കാല്‍പന്ത് പ്രേമികളെ ആവേശത്തിലാഴ്ത്തി 2026 ഫിഫ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി എട്ട് ദിവസങ്ങള്‍ മാത്രമാണുള്ളത്. ജൂണ്‍ 11 മുതല്‍ ജൂലൈ 17 വരെയാണ് ടൂര്‍ണമെന്റില്‍ പന്തുരുളുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയതം വഹിക്കുന്നത്.
ഇത്തവണത്തെ ലോകകകപ്പില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എത്തുന്നത് ലോക ചാമ്പ്യനായാണ്. കഴിഞ്ഞ തവണ ഒരിക്കല്ലെങ്കിലും കനക കിരീടത്തില്‍ മുത്തമിടാന്‍ അവസരം ലഭിക്കണമെന്ന ആഗ്രഹവുമായി എത്തിയ മിശിഹ തിരികെ അര്‍ജന്റീനയിലേക്ക് മടങ്ങിയത് ആ സ്വപ്നം കൈപിടിയിലൊതുക്കിയാണ്.
ലയണൽ മെസി.
2022ല്‍ നുണഞ്ഞ ആ മധുരം ആസ്വദിക്കാനാണ് ആരാധകരുടെ പ്രിയ ലിയോ ഇത്തവണയും വിശ്വവേദിയിലെത്തുന്നത്. മൂന്ന് വര്‍ഷത്തിനടുത്ത് പന്ത് തട്ടി പരിചയമുള്ള മണ്ണില്‍ കപ്പുയര്‍ത്തുക എന്നതില്‍ പരം മറ്റൊന്നും നീലക്കുപ്പായത്തിലെ പത്താം നമ്പറുകാരന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.
23ാം എഡിഷനില്‍ മെസി ചാമ്പ്യനായി മാത്രമല്ല, ഒരു ലോക റെക്കോഡുമായാണ് ഇറങ്ങുന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന പട്ടവും സ്വന്തമാക്കിയാണ് മിശിഹയുടെ വരവ്. അഞ്ച് ലോകകപ്പില്‍ കളിച്ച താരം 26 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്.
കഴിഞ്ഞ ലോകകപ്പിനിടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ജര്‍മനിയുടെ ലോത്തര്‍ മത്തേയൂസിനെ മറികടന്നായിരുന്നു 38കാരന്റെ നേട്ടം. മത്തേയൂസ് 25 മത്സരങ്ങളാണ് ലോക വേദിയില്‍ കളിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഈ വര്‍ഷം ആറാം ലോകകപ്പിന് ഇറങ്ങുന്ന പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ലിസ്റ്റിലുണ്ട്. പക്ഷേ, താരം അഞ്ചാം സ്ഥാനത്താണ്. മെസിയെ പോലെ അഞ്ച് ലോകകപ്പില്‍ പന്തുതട്ടിയ താരം 22 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍