2026 ഫിഫ ലോകകപ്പില്‍ നോര്‍വേയും ഇംഗ്ലണ്ടും തമ്മിലുള്ള സൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ക്ലാഷിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30 നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫ്‌ലോറിഡയിലെ മയാമി സ്റ്റേഡിയമാണ് വേദി.
2026 ഫിഫ ലോകകപ്പില്‍ നോര്‍വേയും ഇംഗ്ലണ്ടും തമ്മിലുള്ള സൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ക്ലാഷിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30 നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫ്‌ലോറിഡയിലെ മയാമി സ്റ്റേഡിയമാണ് വേദി.
സൂപ്പര്‍ താരങ്ങളായ ഏര്‍ലിങ് ഹാലണ്ടും ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ലോക ഫുട്‌ബോളിലെ രണ്ട് മികച്ച താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

ഈ മത്സരത്തിനായി ഇറങ്ങുമ്പോള്‍ നോര്‍വേയുടെ ഗോളടി യന്ത്രം ഹാലണ്ടിന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ആദ്യ അഞ്ച് ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ ഗോളടിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ താരം എന്ന നേട്ടമാണ് 25കാരനെ കാത്തിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ഒരു തവണ വല കുലുക്കിയാല്‍ ഹാലണ്ടിന് ഈ നേട്ടം സ്വന്തമാക്കാം. തന്റെ അരങ്ങേറ്റ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇറാഖിനെതിരെ ഇരട്ട ഗോളുകള്‍ അടിച്ചാണ് താരം ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ സെനഗലിനെതിരെയും രണ്ട് തവണ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ലക്ഷ്യം കണ്ടു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഹാലണ്ടിന് സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും ഐവറി കോസ്റ്റിനെതിരെ ഗോളടിച്ച് തിരിച്ചെത്തി. പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ രണ്ട് ഗോളുകളും വലയിലെത്തിച്ച് ഹാലണ്ട് നോര്‍വേയെ ക്വാര്‍ട്ടറില്‍ എത്തിച്ചു.
ഇനി ക്വാര്‍ട്ടറില്‍ ഒരു ഗോളടിച്ചാല്‍ ഹാലണ്ടിന് ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന സൂപ്പര്‍ നേട്ടം തന്റെ പേരില്‍ കുറിക്കാം. ജര്‍മന്‍ ഇതിഹാസം ഗെര്‍ഡ് മുള്ളറാണ് ഈ നേട്ടം ആദ്യം സ്വാന്തക്കിയത്. 1970 ലോകകപ്പിലായിരുന്നു ഇത്.
Content Highlight: FIFA World Cup 2026: Erling Haaland needs one goal become the first European player to score in their first five World Cup games since Gerd Müller