ലോകം വാഴും ബ്രസീല്‍; മെസിയുടെ അര്‍ജന്റീനയുടെ സ്ഥാനം ജര്‍മനിക്ക് താഴെ
2026 FIFA World Cup
ലോകം വാഴും ബ്രസീല്‍; മെസിയുടെ അര്‍ജന്റീനയുടെ സ്ഥാനം ജര്‍മനിക്ക് താഴെ
ഫസീഹ പി.സി.
Sunday, 7th June 2026, 10:15 am

2026 ഫിഫ ലോകകപ്പിനായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. വിശ്വവേദിയില്‍ പന്തുരുളാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി നാല് ദിനങ്ങള്‍ മാത്രം. ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെയാണ് ടൂര്‍ണമെന്റിന്റെ 23ാം എഡിഷന്‍ നടക്കുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

അഞ്ച് കപ്പിന്റെ പെരുമയുമായാണ് ബ്രസീല്‍ ഈ ലോകകപ്പിനായി കച്ചമുറുക്കുന്നത്. ഈ ലോകകപ്പിലെത്തുമ്പോള്‍ മറ്റൊരു റെക്കോഡും മഞ്ഞപ്പട സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീം എന്ന നേട്ടമാണിത്. ലോകകപ്പില്‍ ടീം കളത്തിലിറങ്ങിയത് 114 മത്സരങ്ങളിലാണ്.

ബ്രസീൽ.

ലോകകപ്പിന്റെ എല്ലാ എഡിഷനുകളിലും പന്തുതട്ടിയാണ് ബ്രസീലിന്റെ ഈ നേട്ടം. 114 മത്സരങ്ങളില്‍ 76 എണ്ണത്തിലും കാനറിപട തന്നെയായിരുന്നു വിജയികള്‍. അതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ടീം എന്ന ഖ്യാതിയും മഞ്ഞപ്പട സ്വന്തമാക്കി.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമുകളില്‍ രണ്ടാമത് നാല് കിരീടങ്ങളുള്ള ജര്‍മനിയാണ്. ബ്രസീലിനേക്കാള്‍ രണ്ട് മത്സരങ്ങള്‍ കുറവ് കളിച്ചാണ് ജര്‍മന്‍ പട രണ്ടാം സ്ഥാനത്തെത്തിയത്. 112 മത്സരങ്ങളില്‍ 68 എണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് തൊട്ടുപിന്നില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ്. 19 ലോകകപ്പുകളില്‍ 88 മത്സരങ്ങളിയാണ് അര്‍ജന്റൈന്‍ താരങ്ങള്‍ ബൂട്ടുകെട്ടിയത്. എന്നാല്‍, ടീമിന് വിജയിക്കാനായത് പകുതി മത്സരങ്ങളില്‍ മാത്രമാണ്. മൂന്ന് ലോകകപ്പ് സ്വന്തമായുള്ള നീലപ്പടയ്ക്ക് ടൂര്‍ണമെന്റില്‍ 44 വിജയങ്ങളുണ്ട്.

അർജന്റീന.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീമുകള്‍, എണ്ണം

ബ്രസീല്‍ – 114

ജര്‍മനി – 112

അര്‍ജന്റീന – 88

ഇറ്റലി – 83

ഇംഗ്ലണ്ട് – 74

മറ്റൊരു കിരീടിമെന്ന മോഹവുമായാണ് ഓരോ ടീമും ഈ ലോകകപ്പിന് എത്തുന്നത്. ബ്രസീല്‍ ഗ്രൂപ്പ് സി -യിലും ജര്‍മനി ഗ്രൂപ്പ് ഇ -യിലുമാണ്. ഗ്രൂപ്പ് ജെ -യിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടിരിക്കുന്നത്.

Content Highlight: FIFA World Cup 2026: Brazil has played more matches in World Cup history while Germany and Argentina follows

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി