ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് റദ്ദാക്കി
FIFA
ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് റദ്ദാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th November 2020, 10:05 pm

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് റദ്ദാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.

2022 ലെ ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്നും ഫിഫ അറിയിച്ചു. 2020 നവംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റായിരുന്നു ഇത്.

എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2021 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. 2020 ല്‍ നടക്കേണ്ട അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്.

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തീരുമാനമെന്നാണ് ഫിഫയുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: FIFA U17 Women’s World Cup 2021 cancelled, India to host the 2022 edition