ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ ലംഘിച്ചു; കേരള ബ്ലാസ്റ്റേഴ്‌സിനു ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി ഫിഫ
Football
ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ ലംഘിച്ചു; കേരള ബ്ലാസ്റ്റേഴ്‌സിനു ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി ഫിഫ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th June 2021, 4:48 pm

മുംബൈ: മലയാളികളുടെ സ്വന്തം ഐ.എസ്.എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിനു ട്രാന്‍സ്ഫര്‍ വിലക്കു ഏര്‍പ്പെടുത്തി ഫിഫ. താരങ്ങളുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടര്‍ന്നാണു ഫിഫാ ടീമിനു ട്രാന്‍സ്ഫര്‍ വിലക്കു ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും ട്രാന്‍സ്ഫര്‍ വിലക്കുണ്ട്. വിലക്ക് കഴിയുന്നതു വരെ പുതിയ താരങ്ങളുമായി കരാറിലേര്‍പ്പെടാന്‍ ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല.

കേരള ബ്ലാസ്റ്റേഴിന്റെ കളിക്കാരനായിരുന്ന സ്ലൊവേനിയന്‍ താരം മറ്റേജ് പൊപ്ലാനിക്കിന്റെയും നിലവില്‍ താരം കളിക്കുന്ന സ്‌കോട്ടിഷ് ക്ലബ് ലിവിസ്റ്റണ്‍ എഫ്.സിയുടെയും പരാതിയിലാണ് ഫിഫാ ബ്ലാസ്റ്റേഴ്‌സിന് ട്രാന്‍ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോസ്റ്ററിക്കന്‍ താരമായ ജോണി അകോസ്റ്റയുടെ വേതനം നല്‍കാത്തതാണ് ഈസ്റ്റ് ബംഗാളിന്റെ വിലക്കിനു പിന്നില്‍.

വിലക്കു കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയാകും. അടുത്ത സീസണില്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ഒരുക്കലായിയിരുന്നു ടീം. ജൂണ്‍ ആദ്യം തന്നെ ഫിഫയും എ.ഐ.എഫ്.എഫും ക്ലബിനെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയെന്നാണു വാര്‍ത്തകള്‍ വരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: FIFA imposes transfer ban on Kerala Blasters