എഡിറ്റര്‍
എഡിറ്റര്‍
നഗ്നരും ബോധരഹിതരുമായി ഓപ്പറേഷന്‍ തിയറ്ററില്‍ മലച്ചുകിടക്കുന്ന രോഗിയുടെ സ്വകാര്യത ആരാണ് സംരക്ഷിക്കുക
എഡിറ്റര്‍
Monday 25th September 2017 5:07pm


യുവതി മുറിച്ചു മാറ്റിയ മലപ്പുറത്തെ യുവാവിന്റെ ജനനേന്ദ്രിയം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍ പകര്‍ത്തിയതാണെന്നു വ്യക്തമാകുന്നുണ്ട് ആ ചിത്രം…

’22 ഫീമെയില്‍ കോട്ടയം’ മോഡലില്‍ മുറിച്ചുമാറ്റി എന്ന ആവേശപ്പുറത്ത് വാട്ട്‌സാപ്പുകളുടെ സ്വകാര്യതയില്‍ മറ്റൊരുവന്റെ സ്വകാര്യഭാഗം പറന്നു നടക്കുകയാണ്… പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വാമിയുടെ ലിംഗവും ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഉദ്ധരിച്ചുനിന്നിരുന്നു..

ഫോര്‍വേഡ് ശവക്കോട്ടയിലേക്ക് ചിത്രങ്ങള്‍ എയ്യുന്നതിനു മുമ്പ് ഒരുവട്ടം ആലോചിക്കുക…ആരായിരിക്കും ഈ ചിത്രം ശസ്ത്രക്രിയാ മുറിയില്‍ നിന്ന് പകര്‍ത്തി ആദ്യമായി മറ്റൊരാളിലേക്ക് എത്തിച്ചിട്ടുണ്ടാവുക…?

തീര്‍ച്ചയായും, ആ ഓപ്പറേഷന്‍ തിയറ്ററില്‍ അന്നേരമുള്ളവര്‍ ആയിരിക്കും.. അതായത് ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറോ, അതിന് സഹായികളായ നഴ്‌സുമാരോ അങ്ങനെ ആരെങ്കിലും….അവരുടെ മുന്നില്‍ അനസ്‌തേഷ്യയുടെ ബോധക്കേടില്‍ കിടക്കുന്നയാള്‍ കുറ്റവാളിയോ കൊലപാതകിയോ അല്ല രോഗിയാണ്, ചികിത്സ തേടിയത്തെിയയാളാണ്..


Read more:  ‘ഈ പണി തുടങ്ങിയിട്ട് കാലം കുറച്ചായി ഭായ്’; പവര്‍ ഹിറ്റിംഗ് സിക്‌സിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ


അവരുടെ സ്വകാര്യ ഭാഗങ്ങള്‍, കുറ്റവാളി എന്ന ഒറ്റപ്പേരില്‍ ഇങ്ങനെ പൊതുദര്‍ശനത്തിനു വെക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം നല്‍കിയത്..? അങ്ങനെ ചെയ്യുന്നതില്‍ എന്തു പൊതുനന്മയാണുള്ളത്..

അങ്ങനെ ഇവര്‍ മുറിക്കപ്പെട്ട ലിംഗം പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ സ്ത്രീകള്‍ അടക്കമുള്ള രോഗികളുടെ ഏതേത് ഭാഗങ്ങള്‍ ഇവര്‍ ശസ്ത്രക്രിയ മുറികളില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്നില്‌ളെന്ന് എന്തു ഉറപ്പിലാണ് പറയാനാവുക..? പ്രസവം അടക്കമുള്ള കാര്യങ്ങള്‍ തിയറ്ററില്‍ നടക്കുമ്പോള്‍ അതൊക്കെ ഇങ്ങനെ പകര്‍ത്തുന്നില്‌ളെന്ന് വല്ല ഉറപ്പുമുണ്ടോ…?
ചികിത്സകരില്‍ വിശ്വസിച്ച് നഗ്‌നരും ബോധരഹിതരുമായി ഓപ്പറേഷന്‍ തിയറ്ററില്‍ മലച്ചുകിടക്കുന്ന രോഗിയുടെ സ്വകാര്യത സംരക്ഷിക്കേണ്ട യാതൊരു ബാധ്യതയും ചികിത്സിക്കുന്നവര്‍ക്കില്‌ളെന്നാണോ…?

രോഗി വൈദ്യരോട് പറയുന്ന രോഗ വിവരങ്ങളും രോഗിയുടെ ശാരീരികാവസ്ഥയും ഒരു രഹസ്യംകൂടിയാണ്. അത് മാലോകരെ അറിയിക്കുന്നുവെങ്കില്‍ വൈദ്യന് പഥ്യം തെറ്റി എന്നുതന്നെ പറയേണ്ടിയിരിക്കുന്നു…
ആവേശക്കമ്മറ്റിക്കാരുടെ ആഞ്ഞുപിടിച്ചുള്ള ഏറിനും തള്ളിനുമൊപ്പം വീഴേണ്ടവരല്ല ചികിത്സകര്‍…

Advertisement