40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞു കൊന്നു
Crime Against Child
40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞു കൊന്നു
ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 9:52 am

തിരുവനന്തപുരം: 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ പുഴയില്‍ എറിഞ്ഞു കൊന്നു. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനാണ് കുഞ്ഞിനെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

കുഞ്ഞിന്റെ അമ്മയുമായി ഉണ്ണികൃഷ്ണന്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതിനെത്തുടര്‍ന്ന് സ്ത്രീ ഉണ്ണികൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെടുകയും വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ സ്ത്രീ ഉണ്ണികൃഷ്ണനെതിരായ പരാതി പിന്‍വലിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇരുവരും നെടുമങ്ങാട് താമസിച്ചു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂല്‌കെട്ട് ചടങ്ങ്.

അതിന് ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുലര്‍ച്ചെ 2.30ന് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Father Killed New Born Baby Trivandrum