ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
lifestyle
‘ത്രെഡ് ഓഫ് എക്‌സലന്‍സ്’: ഫാഷനുമുണ്ട് ദേശീയ അവാര്‍ഡ്; ഇത്തവണത്തെ ജേതാക്കള്‍ക്ക് പറയാനുള്ളത്
ന്യൂസ് ഡെസ്‌ക്
Saturday 12th January 2019 10:30pm

ന്യൂദല്‍ഹി: കേന്ദ്ര ടെക്‌സ്ടയില്‍സ് വകുപ്പിന്റെ ‘ത്രെഡ് ഓഫ് എക്‌സലന്‍സ്’ നേടിയ ഡിസൈനര്‍മാരാണ് രാജേഷ് പ്രതാപ് സിങ്ങ്, രാഹുല്‍ മിശ്ര, അനീത അറോറ എന്നിവര്‍. ഇവരെ കൂടാതെ ടെക്‌സ്‌ടൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് 17 പേരെയും ആദരിച്ചു.

വ്യത്യസ്തവും വേറിട്ടു നില്‍ക്കുന്നതുമായ ഡിസൈനുകള്‍ തീര്‍ത്ത് തങ്ങളുടേതായ ഇടം നേടിയെടുത്തവരാണ് ഇവര്‍ മൂന്ന പേരും.

Also Read: മുന്നോക്ക സാമ്പത്തിക സംവരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്‍ നിയമമായി

ഇന്ത്യയുടെ പാരമ്പര്യത്തെ ആഗോള തലത്തിലേക്ക് എത്തിച്ചതിനുള്ള ആദരമാണ് തങ്ങള്‍ക്ക ലഭിച്ചത്. നെയ്ത്തുകാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വളര്‍ന്നു വരുന്ന ഡിസൈനര്‍മാര്‍ക്ക് വലിയ പ്രചോദനമാകുമിത് അനീത് അറോറ പറഞ്ഞു.

തനിക്ക് ലഭിച്ച ഉപഹാരത്തില്‍ രാഷ്ട്ര ചിഹ്നം കണ്ടപ്പോള്‍ വികാരധീനനായി. ഇന്ത്യന്‍ സര്‍ക്കാര്‍ ഫാഷന്റെ ശക്തി തിരിച്ചറിഞ്ഞു എന്നതിലും സന്തോഷമുണ്ടെന്ന് രാഹുല്‍ മിശ്ര പ്രതികരിച്ചു.

ഹാന്റലൂമിലും, മെക്കനൈസ്ഡ് ഡിസൈനിങ്ങിലും ഒരുപോലെ പരീക്ഷണങ്ങള്‍ നടത്താന്‍ ഈ അവാഡ് വരും തലമുറയെ പ്രചോദിപ്പിക്കും. ഈ ഇന്‍ഡസ്ട്രിയെ തിരിച്ചറിയുന്നു എന്നതില്‍ അതിയായ സന്തോഷം തോന്നി എന്ന് രാജേഷ് പ്രതാപ് സിങ്ങ് പറഞ്ഞു.

Advertisement